National

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പരോക്ഷമായി പാകിസ്ഥാനിലേക്ക്
ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ തുറമുഖങ്ങൾ വഴി ഇന്ത്യൻ കമ്പനികൾ പാകിസ്ഥാനിലേക്ക് പ്രതിവർഷം 85,000 കോടി രൂപയുടെ സാധനങ്ങൾ അയയ്ക്കുന്നു. വ്യാപാര നിയന്ത്രണങ്ങൾ മറികടക്കാനാണ് ഈ പരോക്ഷ മാർഗം. വിദേശ തുറമുഖങ്ങളിൽ നിന്ന് മറ്റ് ഏജൻസികളാണ് ഈ ഉൽപ്പന്നങ്ങൾ പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഡൽഹിയിലെ ചേരിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ മരിച്ചു
ഡൽഹിയിലെ രോഹിണി സെക്ടർ 17 ലെ ചേരിയിൽ വൻ തീപിടുത്തം. രണ്ട് കുട്ടികൾ മരിച്ചു, 400 ലധികം കുടിലുകൾ കത്തിനശിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല.

പഹൽഗാം ആക്രമണം: ഡൽഹിയിലെ 5000 പാക് പൗരന്മാരോട് രാജ്യം വിടാൻ നിർദേശം
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 5000 പാക് പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയ പട്ടിക ഡൽഹി പോലീസിന് കൈമാറി. ഹ്രസ്വകാല വീസയിൽ ഇന്ത്യയിലെത്തിയവരോടാണ് പ്രധാനമായും മടങ്ങാൻ നിർദ്ദേശിച്ചത്.

നിയന്ത്രണ രേഖയിൽ വീണ്ടും വെടിവെപ്പ്; പാകിസ്താനു തിരിച്ചടി നൽകി ഇന്ത്യ
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് വെടിവെപ്പ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ ശക്തിപ്രകടനം
പാകിസ്ഥാന്റെ യുദ്ധഭീഷണിക്കിടെ ഇന്ത്യൻ നാവികസേന അറബിക്കടലിൽ ശക്തിപ്രകടനം നടത്തി. യുദ്ധക്കപ്പലുകൾ യുദ്ധസജ്ജമായി നിർത്തി. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ 130 ആണവായുധങ്ങളുമായി പാകിസ്ഥാൻ; യുദ്ധഭീഷണി മുഴക്കി മന്ത്രി
ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് 130 ആണവായുധങ്ങളും മിസൈലുകളും പാകിസ്ഥാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് പാക് മന്ത്രി ഹനീഫ് അബ്ബാസി. സിന്ധു നദീജല കരാർ ലംഘിച്ച് ഇന്ത്യ പാകിസ്ഥാനിലെ ജലവിതരണം തടസ്സപ്പെടുത്തിയാൽ പൂർണ തോതിലുള്ള യുദ്ധത്തിന് തയ്യാറാകണമെന്നും മുന്നറിയിപ്പ്. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി എഫ്ബിഐ
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഈ ഭീകരാക്രമണം ലോകം ഭീകരതയിൽ നിന്ന് നേരിടുന്ന ഭീഷണിയുടെ ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

പാക് കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചില്ല
പാകിസ്ഥാൻ റേഞ്ചേഴ്സ് പിടികൂടിയ ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചിട്ടില്ല. ജവാനെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂന്ന് ഫ്ലാഗ് മീറ്റിംഗുകൾ നടന്നിട്ടും ധാരണയായിട്ടില്ല.

പാക് പൗരന്മാരുടെ വിസ കാലാവധി അവസാനിക്കുന്നു; തിരിച്ചയക്കാൻ നിർദേശം
ഇന്ത്യയിലെ പാകിസ്ഥാൻ പൗരന്മാരുടെ വിസ കാലാവധി ഇന്ന് അവസാനിക്കും. രാജ്യത്ത് തങ്ങുന്ന പാകിസ്ഥാൻ പൗരന്മാരെ എത്രയും വേഗം തിരികെ അയക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാൻ പൗരന്മാർക്കുള്ള നോട്ടീസ് പിൻവലിക്കുന്നു
കോഴിക്കോട് ജില്ലയിലെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ രാജ്യം വിടാനുള്ള നോട്ടീസ് പോലീസ് പിൻവലിക്കുന്നു. ദീർഘകാല വിസയ്ക്ക് അപേക്ഷ നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൊയിലാണ്ടി സ്വദേശിയായ ഹംസ ഉൾപ്പെടെ മൂന്ന് പേർക്കാണ് നോട്ടീസ് ലഭിച്ചിരുന്നത്.

പഹൽഗാം ആക്രമണം: മഹാരാഷ്ട്രയിലെ പാക് പൗരന്മാർക്ക് മടങ്ങാൻ നിർദേശം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഹ്രസ്വകാല വീസയിൽ കഴിയുന്ന ആയിരത്തോളം പാകിസ്ഥാൻ പൗരന്മാരോട് തിരികെ മടങ്ങാൻ നിർദേശം. സംസ്ഥാനത്ത് നിലവിൽ 5000 പാകിസ്ഥാൻ പൗരന്മാരാണുള്ളത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.

പഹൽഗാം ആക്രമണം: കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിന് 50 ലക്ഷവും സർക്കാർ ജോലിയും
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികൻ വിനയ് നർവാളിന്റെ കുടുംബത്തിന് ഹരിയാന സർക്കാർ 50 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചു. ഏപ്രിൽ 22ന് ഹണിമൂൺ യാത്രക്കിടെയാണ് വിനയ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.