National

തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
തെലങ്കാനയിലെ ബന്ദ്ലഗുഡയിൽ നടന്ന ഗണേഷ് ലഡ്ഡു ലേലത്തിൽ റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക് ലഡ്ഡു വിറ്റുപോയി. കഴിഞ്ഞ വർഷത്തേക്കാൾ 61 ലക്ഷം രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലേലത്തിൽ നൂറ് പേർ പങ്കെടുത്തു, ലഭിച്ച തുക പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന ചെയ്യും.

കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
സുപ്രീം കോടതി കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ മുന്നറിയിപ്പില്ലാതെ പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ നൽകി. കോടതികളുടെ അനുമതിയില്ലാതെ ഭരണകൂടം ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചു. ഒക്ടോബർ ഒന്നിന് ഹർജികൾ വീണ്ടും പരിഗണിക്കും.

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ‘നമോ ഭാരത് റാപിഡ്’ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിന്റെ പേര് 'നമോ ഭാരത് റാപിഡ്' എന്ന് മാറ്റി. ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോമീറ്റർ ദൂരം 5.45 മണിക്കൂർ കൊണ്ട് പിന്നിടും.

ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ദേവനന്ദൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനാൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപ്പൂർ തുടങ്ങിയ ജില്ലകളിലാണ് നിരോധനം. സംഘർഷ സാധ്യതയുള്ള മേഖലകളിൽ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മധ്യപ്രദേശിലെ ഇൻഡോറിൽ ഗർഭിണിയായ യുവതിയെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു. സൈന്യത്തിലെ ലാൻസ് നായിക് ആണ് അറസ്റ്റിലായത്. യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതി.

ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കേന്ദ്രസർക്കാർ ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി. എം ആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ഡിസംബർ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്
സെന്ട്രല് കൊല്ക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനമുണ്ടായി. ബാപി ദാസ് എന്ന തൊഴിലാളിക്ക് പരുക്കേറ്റു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് അന്വേഷണം നടത്തുന്നു.

മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു
മണിപ്പൂരിൽ മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപം സ്ഫോടനം നടന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മീററ്റിൽ കെട്ടിടം തകർന്ന് 10 പേർ മരിച്ചു; അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങി
ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നിലകെട്ടിടം തകർന്ന് 10 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

കൊൽക്കത്ത യുവഡോക്ടർ കൊലക്കേസ്: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ ആർജി കർ മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊൽക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും അറസ്റ്റ് ചെയ്തു. ഇരുവർക്കും എതിരെ അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.