Kerala News
Kerala News

മലപ്പുറത്ത് അധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു
മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും, കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തുകയാണ്.

ജിയോ നെറ്റ്വർക്ക് തകരാറിൽ; കോളുകളും ഡാറ്റയും തടസ്സപ്പെട്ടു
ജിയോ നെറ്റ്വർക്ക് തകരാറിലായി. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകൾക്കും തടസ്സമുണ്ടായി. ഡാറ്റ ഉപയോഗത്തിനും തടസ്സമുണ്ടായതായി ഉപഭോക്താക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിയൻ ഇന്ധന വിമാനത്തിന് നേരെ ഇസ്രായേൽ ആക്രമണം; സംഘർഷം രൂക്ഷമാകുന്നു
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. കിഴക്കൻ ഇറാനിലെ മഷ്ഹാദ് വിമാനത്താവളത്തിൽ നടന്ന ഈ ആക്രമണം ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയാണ്. ഇസ്രായേൽ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇനി ശ്വാസം മതി ആളെ തിരിച്ചറിയാൻ; പുതിയ പഠനവുമായി ഗവേഷകർ
ഓരോ വ്യക്തിയുടെയും ശ്വസനരീതികൾ വിരലടയാളം പോലെ സവിശേഷമാണെന്ന് പുതിയ പഠനം. മൂക്കിലെ ശ്വസന പാറ്റേണുകൾ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു. ശ്വാസോച്ഛ്വാസത്തിലൂടെ ശരീരഭാരം, ഉറക്കം, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും കണ്ടെത്താനാകും.

സംവിധാനം കഴിഞ്ഞു, ഇനി അഭിനയം; ലോകേഷ് കനകരാജ് പുതിയ റോളിലേക്ക് !
തമിഴ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ലോകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനായി ആയോധന കലയിൽ പരിശീലനം നേടുകയാണ് അദ്ദേഹം.

പെൺവാണിഭ കേസ്: പ്രതിയായ പൊലീസുകാരന്റെ പാസ്പോർർട്ട് പിടിച്ചെടുത്തു
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതിയായ പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് കണ്ടെത്തിയത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലിസുകാരും ഒളിവിലാണ്.

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള ഈ പരിശോധന രാഷ്ട്രീയ രംഗത്ത് ചർച്ചയായിരിക്കുകയാണ്.

എയർ ഇന്ത്യ വിമാനം തകർന്നുവീണപ്പോൾ പൈലറ്റ് വിളിച്ച ‘മെയ്ഡേ’ കോൾ; എന്താണ് ഇതിനർത്ഥം?
എയർ ഇന്ത്യ വിമാനം തകർന്നുവീണതിന് തൊട്ടുമുന്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ നൽകി. ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന അപകട സൂചനയാണ് ഈ വാക്ക്. "രക്ഷിക്കൂ" എന്ന് അർത്ഥം വരുന്ന ഫ്രഞ്ച് പദമായ "മെയ്ഡർ" എന്നതിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 60 ലക്ഷം എത്തിയെന്ന് കണ്ടെത്തൽ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 60 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. തുക വിവിധ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി.

കൂരിയാട് തകർന്ന ദേശീയപാത രമേശ് ചെന്നിത്തല സന്ദർശിച്ചു; അദാനിക്കാണ് ലാഭമെന്ന് ആരോപണം
മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ദേശീയപാതയുടെ ശാസ്ത്രീയ പഠനം നടത്താത്തതാണ് ഇപ്പോളത്തെ സ്ഥിതിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി ചെയ്ത കരാറുകാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഫെഫ്ക നടപടി സ്വീകരിച്ചു. ചർച്ചയിലെ ധാരണകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. വിപിനുമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.