Kerala News
Kerala News

കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്: പ്രതികൾക്ക് ജാമ്യം
കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിലെ അഞ്ച് പ്രതികൾക്കും ജാമ്യം. ഏകദേശം 50 ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കുറ്റപത്രം പരിശോധിച്ച ശേഷം വിചാരണ നടപടികളിലേക്ക് കോടതി കടക്കും.

മാസപ്പടി കേസ്: വീണാ വിജയനൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളുടെയും ഇടപാടുകൾ ഇഡി പരിശോധിക്കും
മാസപ്പടി കേസിൽ വിപുലമായ അന്വേഷണത്തിന് ഇ ഡി ഒരുങ്ങുന്നു. വീണാ വിജയനെ ചോദ്യം ചെയ്യുന്നതിനൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടികൾ പുനരാരംഭിക്കുന്നത്.

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച യുവതിയുടെ ഭർത്താവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. പ്രതികളിൽ ഒരാൾ അസിസ്റ്റന്റ് ഡയറക്ടർ.

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. മനുവിനെതിരെയുള്ള പുതിയ പരാതി. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ മനുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. നേരത്തെയും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പി.ജി. മനു.

നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു. തോട്ടം മേഖലയിൽ വ്യാജമദ്യ വിൽപ്പന നടത്തിയിരുന്നതായി വിവരം.

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലാലി വിൻസെന്റിന്റെ മൊഴി. രാഷ്ട്രീയ നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും.

സാബു തോമസ് ആത്മഹത്യ: പോലീസിനെതിരെ കുടുംബം കോടതിയെ സമീപിക്കും
കട്ടപ്പനയിലെ സാബു തോമസിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സഹകരണ സൊസൈറ്റി ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി അറിയിച്ചു.

ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം 60-ാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ ആശാ വർക്കേഴ്സ് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
ധനവകുപ്പിലെ എല്ലാ ആശയവിനിമയങ്ങളും ഇനി മുതൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. ഉത്തരവുകൾ, സർക്കുലറുകൾ, കത്തുകൾ, കുറിപ്പുകൾ, റിപ്പോർട്ടുകൾ തുടങ്ങി എല്ലാ രേഖകളും മലയാളത്തിൽ തയ്യാറാക്കണമെന്നാണ് നിർദ്ദേശം. 2017-ൽ സർക്കാർ ഭരണഭാഷ മലയാളമാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും പല വകുപ്പുകളിലും ഇത് പൂർണ്ണമായും നടപ്പിലായിരുന്നില്ല.

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ ഇന്ന് ഇന്ത്യയിൽ
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിഹാർ ജയിലിൽ പാർപ്പിക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് NIA ആവശ്യപ്പെടും.

ചങ്ങനാശേരിയിൽ യുവാവിനെ കുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശേരി തെങ്ങണയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ, ടോംസൺ, കെവിൻ, ബിബിൻ, ഷിബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സാജു ജോജോ അടുത്തിടെ കാപ്പാ കേസിൽ നിന്ന് പുറത്തിറങ്ങിയ ആളാണ്.