Kerala News
Kerala News

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇരട്ട റെക്കോർഡുമായി അതുൽ ടി.എം
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അതുൽ ടി.എം ഇരട്ട റെക്കോർഡ് നേടി. 200 മീറ്റർ മത്സരത്തിൽ സ്വർണം നേടിയതിലൂടെ അതുൽ റെക്കോർഡ് സ്ഥാപിച്ചു. കായികരംഗത്ത് അതുല്യമായ നേട്ടം കൈവരിച്ച അതുലിന് അഭിനന്ദന പ്രവാഹമാണ്.

ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ പിഴ
കണ്ണൂർ പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ജൂലൈയിലാണ് റോസമ്മ ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

34 വർഷങ്ങൾക്ക് ശേഷം ‘അമരം’ വീണ്ടും ബിഗ് സ്ക്രീനിൽ: റീ റിലീസ് പ്രഖ്യാപിച്ചു
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'അമരം' വീണ്ടും റിലീസിനൊരുങ്ങുന്നു. 34 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലുമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള സൈബർ സിസ്റ്റംസ് ഓസ്ട്രേലിയയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.

കുസാറ്റിൽ ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം; വാക്ക് ഇൻ ഇൻ്റർവ്യൂ ഒക്ടോബർ 28-ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) റൂസ പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആറു മാസത്തെ താൽക്കാലിക നിയമനത്തിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഒക്ടോബർ 28ന് രാവിലെ 10 മണിക്ക് കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ വെച്ച് നടക്കും. ഫിസിക്സ്, ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം.

ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ജി. സുധാകരനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. പുന്നപ്ര വയലാർ വാരാചരണങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയുടെ ശ്രദ്ധയും പരിഗണനയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

താമരശ്ശേരി ഫ്രഷ് കട്ട് കേസ്: 2 പേർ കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആം ആദ്മി പ്രവർത്തകനും സമരസമിതി പ്രവർത്തകനുമാണ് പിടിയിലായത്. മറ്റു പ്രതികളെല്ലാം ഒളിവിലാണ്. സംഭവത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്രൻ താമരശ്ശേരിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു.

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ ജില്ലാസെക്രട്ടറി എസ് സുദേവൻ ആരോഗ്യ പ്രശ്നങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് എസ് ജയമോഹന് സെക്രട്ടറിയുടെ ചുമതല നൽകുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എസ് ജയമോഹൻ ചുമതല ഏറ്റെടുക്കും.

കൊല്ലത്ത് സി.പി.ഐയിൽ നടപടി; ജെ.സി. അനിലിനെ പുറത്താക്കി
കൊല്ലത്ത് സി.പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ.സി. അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പാർട്ടി അറിയിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പാർട്ടി വ്യക്തമാക്കി.

റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ
മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. യുകെയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോ വൈറലായി. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്.


