Kerala News
Kerala News

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം: യുവാവിനെതിരെ കേസ്
തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എളനാട് സ്വദേശി അനീഷ് എബ്രഹാം ആണ് പ്രതി. മണ്ണുത്തി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗാസയിൽ ഇസ്രായേൽ കരയാക്രമണം: 24 മരണം
തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ കര ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി പലസ്തീനികൾ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായി. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം.

ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിവിധ സംഘടനകളുടെ യോഗം വിളിച്ചു. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥി, യുവജന, സാംസ്കാരിക, മാധ്യമ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
കല്യാശ്ശേരിയിലെ വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിലായി. പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് പിടിയിലായത്. പടക്കക്കടയുടെ ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 പേർ ഇതിനകം സമ്മതപത്രം സമർപ്പിച്ചു. ഏപ്രിൽ 20ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

ആശാ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്രം: എം വി ഗോവിന്ദൻ
ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ കുന്തമുന കേന്ദ്രത്തിനെതിരെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് നിയമ ഭേദഗതി: കേരള എംപിമാർ അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസി
മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കാൻ വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസി കേരള എംപിമാരോട് ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കെസിബിസി ആവശ്യപ്പെട്ടു. വഖഫ് നിയമം ഭേദഗതി ചെയ്താല് മാത്രമേ മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കൂ എന്നും കെസിബിസി പറഞ്ഞു.

പ്രിയങ്കാ ഗാന്ധി പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്തു
വയനാട് എംപി പ്രിയങ്കാ ഗാന്ധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. പാണക്കാട് കുടുംബാംഗങ്ങളും ലീഗ് നേതാക്കളും പ്രിയങ്കയെ സ്വീകരിച്ചു. രാഷ്ട്രീയ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

മോഹൻ ലാലിന്റെ ലഫ്റ്റണന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്ന ആവശ്യം വിരോധാഭാസം; മേജർ രവി
മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി നൽകിയതിനെതിരെയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ മേജർ രവി. യുപിഎ സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ഈ പദവി നൽകിയത്. വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പദവി നൽകിയതെന്നും മേജർ രവി പറഞ്ഞു.

കീം പരീക്ഷ കേരളത്തിന് പുറത്തും; ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ കേന്ദ്രങ്ങൾ
2025 മുതൽ കീം പരീക്ഷ കേരളത്തിന് പുറത്തും എഴുതാം. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം, പ്രവേശന പരീക്ഷ കമ്മീഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 61 വർഷം തടവ്
കടയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2022 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം.
