Kerala News
Kerala News

സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പെന്ന് SYS നേതാവ്
സിസേറിയൻ പ്രസവം ഡോക്ടർമാരുടെ തട്ടിപ്പാണെന്ന് SYS ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ഒരു കുട്ടി നാലുവർഷം വരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസവം സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎംആർഎൽ കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ റിപ്പോർട്ട് കോടതി സ്വീകരിച്ചു
എറണാകുളം അഡീഷണൽ സെഷൻസ് കോടതി സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ റിപ്പോർട്ട് സ്വീകരിച്ചു. കേസിലെ പ്രതികളായ വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കുന്നതാണ് കോടതിയുടെ അടുത്ത നടപടി. കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ കേസ് സ്വാഭാവിക നടപടിക്രമങ്ങളിലേക്ക് കടക്കും.

താമരശ്ശേരി കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരിയിൽ പദം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂർത്തിയാകാത്ത പ്രതികളുടെ സാമൂഹിക മാധ്യമ ചാറ്റുകൾ കൊലപാതകത്തിന്റെ ആസൂത്രിത സ്വഭാവം വെളിപ്പെടുത്തുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിലവിൽ പ്രതികളായ ആറ് വിദ്യാർത്ഥികളും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ്.

വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ
പാലക്കാട്ടെ വഴിയോര കച്ചവടക്കാർക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ കുടകൾ വിതരണം ചെയ്തു. മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ 20 കുടകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലും കുട വിതരണം ചെയ്യും.

മഹാരാജാസ് കോളേജ് സംഘർഷം: അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ അഭിഭാഷകർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമെന്ന് എസ്എഫ്ഐ ആരോപണം. അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുമായി തെളിവെടുപ്പ്
മാളയിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുതറിമാറിയപ്പോൾ പ്രകോപിതനായി കുളത്തിലേക്ക് തള്ളിയിട്ടെന്നും പ്രതി പറഞ്ഞു. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി.

ലഹരിവിരുദ്ധ യാത്രയ്ക്ക് പിന്തുണയുമായി സാദിഖലി തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. SKN 40 യാത്രയെ പാണക്കാട് വച്ച് സ്വീകരിച്ചു. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണമെന്ന് ആഹ്വാനം.

സർക്കാരിന്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ
മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമാണ് സർക്കാരിന്റേതെന്ന് സഭ കുറ്റപ്പെടുത്തി. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന സർക്കാർ നിലപാട് ഖേദകരമാണെന്നും സഭാ നേതൃത്വം പറഞ്ഞു.

കോതമംഗലത്തും മൂവാറ്റുപുഴയിലും ലഹരിവേട്ട: കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു
കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിൽ എംഡിഎംഎ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കും സിനിമ മേഖലയിലുള്ളവർക്കുമായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

കാക്കനാട് ആർടിഒയിൽ താരങ്ങൾ തമ്മിൽ നമ്പർ പ്ലേറ്റ് ലേലത്തിന് പോര്
എറണാകുളം കാക്കനാട് ആർടിഒ ഓഫീസിൽ നടന്ന ഓൺലൈൻ ലേലത്തിൽ സിനിമാ താരങ്ങൾ ഇഷ്ട നമ്പറുകൾക്ക് വേണ്ടി മത്സരിച്ചു. കെഎൽ 07 ഡിജി 0459 എന്ന നമ്പർ കുഞ്ചാക്കോ ബോബൻ 20,000 രൂപയ്ക്ക് സ്വന്തമാക്കി. നിവിൻ പോളി കെഎൽ 07 ഡിജി 0011 എന്ന നമ്പറിന് വേണ്ടി ലേലത്തിൽ പങ്കെടുത്തെങ്കിലും, ഒരു സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് ആ നമ്പർ സ്വന്തമാക്കി.

കെ.പി.എം.എസ്. പരിപാടി: ആലപ്പുഴ ബീച്ചിലെ കച്ചവടക്കാർക്ക് നിയന്ത്രണം?
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആലപ്പുഴ ബീച്ചിലെ കടകൾക്ക് നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറിയും പോലീസും വിശദീകരണവുമായി രംഗത്ത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണമില്ലെന്ന് അധികൃതർ.

കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വിവാദം. മെഷീൻ തകരാറാണെന്ന് ആരോപിച്ച് ജയപ്രകാശും കുടുംബവും കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു. മെഡിക്കൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.