Kerala News
Kerala News

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത പരിശോധിക്കുന്നു
കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക സാധ്യത പോലീസ് പരിശോധിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് നേട്ടം ലക്ഷ്യമിട്ട് ബിജെപി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 10,000 സീറ്റുകൾ നേടാൻ ലക്ഷ്യമിട്ട് ബിജെപി. 150 ദിവസത്തെ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. വാർഡ് തലത്തിൽ സർവേയും പുതിയ ആപ്പും ഒരുക്കും.

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം
താമരശ്ശേരിയിൽ ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. ഫെബ്രുവരി 28ന് താമരശ്ശേരിയിലെ ഒരു ട്യൂഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഷഹബാസിന്റെ കുടുംബം ജാമ്യാപേക്ഷയിൽ തടസവാദം ഉന്നയിക്കും.

സ്ത്രീശക്തി SS-464 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
സ്ത്രീശക്തി SS-464 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 3 മണിക്ക്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ.

മിഹിറിന്റെ മരണം: റാഗിങ്ങ് ഇല്ലെന്ന് പോലീസ്
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണം റാഗിങ്ങുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ്. ജനുവരി 15നാണ് മിഹിർ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

പി.വി. അൻവറിനെ അവഗണിക്കില്ല: യു.ഡി.എഫ് നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പി.വി. അൻവർ സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി. അബ്ദുൽ ഹമീദ്. യു.ഡി.എഫ് പി.വി. അൻവറിനെ അവഗണിച്ച് മുന്നോട്ട് പോകില്ല. നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടമാണെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി. അൻവർ – കോൺഗ്രസ് ചർച്ച മാറ്റിവച്ചു
മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശന ചർച്ച മാറ്റി. തൃണമൂൽ വഴിയല്ല, ഒറ്റയ്ക്കോ പുതിയ പാർട്ടി രൂപീകരിച്ചോ വേണം അൻവർ യു.ഡി.എഫിൽ എത്താനെന്ന് കോൺഗ്രസ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനമെടുക്കണമെന്ന് തൃണമൂൽ.

ഗവർണർക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഗവർണറുടെ ബില്ലുകളിലെ തീരുമാനം വൈകുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തമിഴ്നാടിന്റെ സമാന ഹർജിയിലെ സുപ്രീംകോടതി വിധി സജീവ ചർച്ചയായിരിക്കെയാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്.

ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും
ലഹരിമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ പോലീസിന് പൂർണ്ണ വിശ്വാസമില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ഷൈനെ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ മൊഴിയെടുക്കും.

കോഴിക്കോട്: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം; രോഗികളടക്കം വലഞ്ഞു
കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വ്യാപക പരാതി. രാത്രി ഏഴ് മണി മുതൽ ആരംഭിച്ച വൈദ്യുതി മുടക്കം പലയിടത്തും മണിക്കൂറുകളോളം നീണ്ടുനിന്നു. കീമോതെറാപ്പി കഴിഞ്ഞ് വിശ്രമിക്കാൻ ശ്രമിച്ച രോഗികളടക്കം നിരവധി പേർക്കാണ് വൈദ്യുതി മുടക്കം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചത്.

നെയ്യാറ്റിൻകരയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂടിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് കടത്താൻ ശ്രമിച്ച 25 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. കാരയ്ക്കമണ്ഡപം സ്വദേശിയായ റഫീഖിനെയാണ് അറസ്റ്റ് ചെയ്തത്. പിടിവലിക്കിടെ പ്രതിയുടെ കടിയേറ്റ് ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കൊട്ടാരക്കരയിൽ ബൈക്ക് യാത്രികൻ മരിച്ചു; കാർ ഡ്രൈവർ കസ്റ്റഡിയിൽ
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ ടെനി ജോപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.