Crime News

യു.ഡി. ക്ലർക്കിനെ കാണാതായി: പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം മുത്തോലി പഞ്ചായത്തിലെ യു.ഡി. ക്ലർക്ക് ബിസ്മിയെ കാണാതായി. ഭർത്താവിന്റെ പരാതിയിന്മേൽ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കാണാതാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളത്ത് ലഹരിസംഘത്തിന്റെ പൊലീസ് ആക്രമണം; യുവതി അറസ്റ്റിൽ
എറണാകുളം അയ്യമ്പുഴയിൽ പരിശോധനയ്ക്കിടെ ലഹരിസംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. നേപ്പാൾ സ്വദേശിനിയായ യുവതിയും സുഹൃത്തും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന യുവതി പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു.

പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐ സുധീഷിന് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് ആക്രമണം നടത്തിയത്. കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തടയാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി ഒളിവിൽ പോയി.

കരുനാഗപ്പള്ളിയിൽ ക്വട്ടേഷൻ കൊലപാതകം; ജിം സന്തോഷ് വീട്ടിൽ വെച്ച് വെട്ടേറ്റു മരിച്ചു
കരുനാഗപ്പള്ളിയിൽ ക്വട്ടേഷൻ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ജിം സന്തോഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. വർഷങ്ങളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

അടിമാലിയിൽ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് എ.എസ്.ഐക്കെതിരെ കേസ്
അടിമാലിയിൽ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് മുൻ എ.എസ്.ഐ പി.എൽ ഷാജിക്കെതിരെ കേസ്. 2021-ൽ അതിജീവിത നൽകിയ പരാതിയുടെ മറവിൽ 2022 ആഗസ്റ്റ് മുതൽ തുടർച്ചയായി പീഡനം നടത്തിയെന്നാണ് ആരോപണം. നിലവിൽ ഒളിവിലാണ് പ്രതി.

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ ഫോട്ടോ കണ്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എമ്പുരാൻ പൈറസി: സൈബർ പൊലീസ് നടപടി ശക്തമാക്കി
മോഹൻലാൽ - പ്രിഥ്വിരാജ് കൂട്ടുകെട്ടിലെ 'എമ്പുരാൻ' സിനിമയുടെ പൈറസി പതിപ്പുകൾക്കെതിരെ സൈബർ പൊലീസ് നടപടി ശക്തമാക്കി. വെബ്സൈറ്റുകളിൽ നിന്ന് ചിത്രത്തിന്റെ അനധികൃത പതിപ്പുകൾ നീക്കം ചെയ്തു. ചിത്രം ഡൗൺലോഡ് ചെയ്തവരെ കണ്ടെത്തിയതായും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്ങ്: കൊടും ക്രൂരതയെന്ന് കുറ്റപത്രം
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കുറ്റപത്രം. കൊലപാതകത്തിന് തുല്യമായ ക്രൂരതയാണ് ജൂനിയർ വിദ്യാർത്ഥികളോട് കാണിച്ചതെന്ന് കുറ്റപത്രം. ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിഫലമായി. സന്തോഷിന്റെ സംസ്കാരം ഇന്ന് നടക്കും.

കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
കത്വയിലെ ജുത്താന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. കഴിഞ്ഞ നാല് ദിവസമായി സൈന്യം, പോലീസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

കള്ളനോട്ടുമായി പിടിയിൽ: ബംഗ്ലാദേശ് സ്വദേശി 18 വർഷമായി ഇന്ത്യയിൽ
പെരുമ്പാവൂരിൽ കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി സലിം മണ്ഡൽ 18 വർഷമായി ഇന്ത്യയിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തി. മോഷ്ടിച്ച ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ബംഗ്ലാദേശിൽ വിൽക്കുകയായിരുന്നു ഇയാളുടെ രീതി. പ്രതിക്ക് സഹായം നൽകിയവരെ നിരീക്ഷിക്കുന്നുണ്ട്.