Crime News

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. പ്രതികളിൽ ഒരാൾ അസിസ്റ്റന്റ് ഡയറക്ടർ.

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. മനുവിനെതിരെയുള്ള പുതിയ പരാതി. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ മനുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. നേരത്തെയും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പി.ജി. മനു.

നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു. തോട്ടം മേഖലയിൽ വ്യാജമദ്യ വിൽപ്പന നടത്തിയിരുന്നതായി വിവരം.

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലാലി വിൻസെന്റിന്റെ മൊഴി. രാഷ്ട്രീയ നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും.

സാബു തോമസ് ആത്മഹത്യ: പോലീസിനെതിരെ കുടുംബം കോടതിയെ സമീപിക്കും
കട്ടപ്പനയിലെ സാബു തോമസിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സഹകരണ സൊസൈറ്റി ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി അറിയിച്ചു.

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ ഇന്ന് ഇന്ത്യയിൽ
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിഹാർ ജയിലിൽ പാർപ്പിക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് NIA ആവശ്യപ്പെടും.

ചങ്ങനാശേരിയിൽ യുവാവിനെ കുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശേരി തെങ്ങണയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ, ടോംസൺ, കെവിൻ, ബിബിൻ, ഷിബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സാജു ജോജോ അടുത്തിടെ കാപ്പാ കേസിൽ നിന്ന് പുറത്തിറങ്ങിയ ആളാണ്.

മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ എം.ഡി.എം.എ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് അറസ്റ്റിലായത്. കോളേജ് വിദ്യാർത്ഥികൾക്കും സിനിമാ മേഖലയിലെ ചിലർക്കും വേണ്ടി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.

സിഐടിയു പ്രവർത്തകരുടെ കൈവെട്ടുമെന്ന് വ്യാപാരി നേതാവിന്റെ ഭീഷണി
കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരിയും തമ്മിലുള്ള തൊഴിൽ തർക്കത്തിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിഐടിയു പ്രവർത്തകരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി. കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ധർണയിലാണ് വിവാദ പരാമർശം ഉണ്ടായത്. 22ന് ജില്ലയിൽ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ആരോഗ്യകാരണങ്ങളാൽ ജാമ്യം തേടുന്ന പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ലക്ഷ്വറി ആശുപത്രികളിലെ ലക്ഷ്വറി മുറികളിലല്ല, ജയിലിലാണ് പ്രതികൾ കഴിയേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജയിൽ ഡോക്ടറാണ് പ്രതിക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം മാല പുറത്തെടുത്തു.

മൂവാറ്റുപുഴയിൽ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം
മൂവാറ്റുപുഴയിൽ ചൊവ്വാഴ്ച പുലർച്ചെ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം പോയി. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.