Crime News

നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് പിടികൂടി
അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ മണിപ്പൂർ സ്വദേശിയിൽ നിന്ന് ട്രമഡോൾ ഗുളികകൾ പിടികൂടി. തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ ഷൂവിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. എക്സൈസ് സംഘം പ്രതിയെ പിടികൂടി.

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; വിവാദം
കൊല്ലം പൂരത്തിനിടെ പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. നവോത്ഥാന നായകന്മാരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. യൂത്ത് കോൺഗ്രസ് പരാതി നൽകി.

നല്ലളം പീഡനക്കേസ്: മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും
കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ കസ്റ്റഡിയിൽ.

വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
തൃശ്ശൂർ വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.

സിഎംആർഎൽ ഇടപാട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഇന്ന് ഹൈക്കോടതിയിൽ
സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം.

കാസർഗോഡ്: കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു
കാസർഗോഡ് ബേഡകത്ത് കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംസ്കാരം. തമിഴ്നാട് സ്വദേശിയായ രാമാമൃതമാണ് കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.

സിബിഐ അന്വേഷണത്തിന് പിന്നാലെ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത്
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ എം എബ്രഹാം കത്തിൽ ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടി; വ്ളോഗർ തൊപ്പി കസ്റ്റഡിയിൽ
വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയതിന് വ്ളോഗർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദ് പോലീസ് കസ്റ്റഡിയിൽ. കാറിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു
കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു. പുത്തൻ കണ്ടത്തിൽ താര എന്ന സ്ത്രീയാണ് മക്കൾക്ക് തീകൊളുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. മൂവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മലയാറ്റൂർ പള്ളിയിൽ മൊബൈൽ മോഷണം: പ്രതി പിടിയിൽ
മലയാറ്റൂർ പള്ളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിലായി. ആലപ്പുഴ സ്വദേശിയായ അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ ഫോണുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്.