Crime News

പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് മാറ്റും. മറ്റന്നാൾ ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടക്കും.

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹാർഡ് ഡിസ്കും മൊബൈൽ ഫോണും കണ്ടെടുത്തു.

പഹൽഗാം ഭീകരാക്രമണം: ഭർത്താവിന് ഹിമാൻഷിയുടെ കണ്ണീരിൽ കുതിർന്ന വിട
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന് ഭാര്യ ഹിമാൻഷി സൊവാമി കണ്ണീരിൽ കുതിർന്ന വിട നൽകി. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഹിമാൻഷി ഭർത്താവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഏപ്രിൽ 16നാണ് ഇരുവരും വിവാഹിതരായത്.

ഭീകരരുടെ തോക്കിൽ നിന്ന് വിനോദസഞ്ചാരിയെ രക്ഷിച്ച് ധീരമരണം വരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷാ
പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടു. കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഭീകരനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് തിരിച്ചടിക്കാൻ ശ്രമിക്കവേയാണ് വെടിയേറ്റത്.

പഹൽഗാം ആക്രമണം: പ്രാദേശിക ഭീകരരുടെ പങ്ക് സ്ഥിരീകരിച്ചു
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി എൻഐഎ. ആദിൽ തോക്കർ, ആസിഫ് ഷെയ്ക്ക് എന്നിവരാണ് പ്രതികൾ. സൂത്രധാരൻ ലഷ്കർ ഇ ത്വയ്ബ കമാൻഡർ സൈഫുള്ള കസൂരിയാണെന്നും സംശയം.

കാസർഗോഡ്: യുവാവിൽ നിന്ന് മെത്താഫിറ്റമിൻ പിടിച്ചെടുത്തു
കാസർഗോഡ് ഉദുമയിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേവൂരി പി എം മൻസിലിൽ താമസിക്കുന്ന മുഹമ്മദ് റാസിഖ് (29) എന്നയാളാണ് പിടിയിലായത്. 17.23 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.

കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റിൽ
കോട്ടയം തിരുവാർപ്പിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതി അറസ്റ്റിലായി. അസം സ്വദേശിയായ അമിത് ഉറാങ്ങിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ കുടുക്കിയത്.

പഹൽഗാം ആക്രമണം: സൂത്രധാരൻ സൈഫുള്ള കസൂരിയെന്ന് സംശയം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡർ സൈഫുള്ള കസൂരിയാണെന്ന് സംശയം. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന നിഴൽ സംഘടനയുടെ സൂത്രധാരനാണ് കസൂരി. ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുള്ള കസൂരി മില്ലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിരുന്നു.

ഭാര്യയെക്കുറിച്ച് മോശം പറഞ്ഞു; മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി
ചെന്നൈയിൽ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചതിനെ തുടർന്ന് പിതാവിനെ 29-കാരനായ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് കെപി പാർക്കിൽ താമസിക്കുന്ന എം.ബാലു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കാർത്തിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതര പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസാര പരുക്കേറ്റവർക്ക് ഒരു ലക്ഷവും നൽകും. മരണസംഖ്യ 29 ആയി ഉയർന്നു.

പഹൽഗാമിലെ ഭീകരാക്രമണം: മധുവിധു ദുരന്തമായി, നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
പഹൽഗാമിൽ ഭീകരാക്രമണത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതികൾക്ക് ദാരുണ അനുഭവം. ഭാര്യയുടെ ചിത്രം ഏവരുടെയും ഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്നു.

പഹൽഗാം ഭീകരാക്രമണം: മൂന്ന് പേരുടെ രേഖാചിത്രം പുറത്ത്
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ ആറ് തീവ്രവാദികളിൽ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ സേന പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.