Crime News

ഷൈൻ ടോം ചാക്കോ ലഹരിമരുന്ന് കേസ്: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണർ
ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിമരുന്ന് കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി നഗര പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. എൻഡിപിഎസ് ആക്ട് 27 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷൈൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മൊഴി നൽകിയിട്ടുള്ളതിനാൽ ഈ വകുപ്പ് പ്രസക്തമാണെന്നും കമ്മീഷണർ വ്യക്തമാക്കി.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ചാറ്റുകൾ തസ്ലീമയുടെ ഫോണിൽ നിന്ന് നീക്കിയ നിലയിൽ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ചാറ്റുകൾ തസ്ലീമ സുൽത്താനയുടെ ഫോണിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് കഞ്ചാവ് വേണമോ എന്ന് തസ്ലീമ ചോദിക്കുന്നതും ചാറ്റിലുണ്ട്. ഈ ആഴ്ച തന്നെ താരങ്ങൾക്ക് എക്സൈസ് നോട്ടീസ് നൽകും.

പതിനഞ്ചുകാരനെ പീഡിപ്പിച്ചു; യുവതി പോക്സോയിൽ അറസ്റ്റിൽ
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിയായ യുവതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. ഒളിവിലിരിക്കുന്ന യുവതിയുടെ ഭർത്താവിനായുള്ള തിരച്ചിൽ ഊർജിതമാക്കി.

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും തലയ്ക്ക് അടിയേറ്റ പാടുകളുണ്ട്. മുൻ ജീവനക്കാരനെ പോലീസ് സംശയിക്കുന്നു.

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത പരിശോധിക്കുന്നു
കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക സാധ്യത പോലീസ് പരിശോധിക്കുന്നു.

മഹേഷ് ബാബുവിന് ഇഡി നോട്ടീസ്
സാമ്പത്തിക ക്രമക്കേട് കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. പരസ്യങ്ങളിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ടാണ് കേസ്. 5.9 കോടി രൂപയുടെ പരസ്യക്കരാർ തുകയിൽ 2.5 കോടി രൂപ പണമായി സ്വീകരിച്ചതിനെക്കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം
താമരശ്ശേരിയിൽ ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. ഫെബ്രുവരി 28ന് താമരശ്ശേരിയിലെ ഒരു ട്യൂഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഷഹബാസിന്റെ കുടുംബം ജാമ്യാപേക്ഷയിൽ തടസവാദം ഉന്നയിക്കും.

കുടുംബവുമായി ബന്ധപ്പെടാൻ അനുമതി തേടി തഹാവൂർ റാണ
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണ കുടുംബവുമായി സംസാരിക്കാൻ അനുമതി തേടി. റാണയുടെ അപേക്ഷയിൽ എൻഐഎക്ക് കോടതി നോട്ടീസ് അയച്ചു. ഏപ്രിൽ 23ന് കേസ് വീണ്ടും പരിഗണിക്കും.

ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂരമർദ്ദനം
ഗുരുഗ്രാമിൽ ഹാർദിക് എന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് യുവാവിന്റെ സൂപ്പർ ബൈക്ക് അടിച്ചു തകർത്തു.

മിഹിറിന്റെ മരണം: റാഗിങ്ങ് ഇല്ലെന്ന് പോലീസ്
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണം റാഗിങ്ങുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ്. ജനുവരി 15നാണ് മിഹിർ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും
ലഹരിമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ പോലീസിന് പൂർണ്ണ വിശ്വാസമില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ഷൈനെ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ മൊഴിയെടുക്കും.

നെയ്യാറ്റിൻകരയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂടിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് കടത്താൻ ശ്രമിച്ച 25 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. കാരയ്ക്കമണ്ഡപം സ്വദേശിയായ റഫീഖിനെയാണ് അറസ്റ്റ് ചെയ്തത്. പിടിവലിക്കിടെ പ്രതിയുടെ കടിയേറ്റ് ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.