Crime News

പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർ കുപ്പിയെറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ആർക്കാ ദാസിൻ്റെ മകൾ അനുബാദാസിനാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രതിയെ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാഫി പറമ്പിലിനെതിരായ അതിക്രമം; സി.പി.ഐ.എമ്മിന് ഗൂഢാലോചനയെന്ന് കെ.പ്രവീൺ കുമാർ
ഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ സി.പി.ഐ.എം ഗതി മാറ്റാൻ ശ്രമിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസാണെന്നും പിന്നിൽ സി.പി.ഐ.എമ്മിന്റെ തിരക്കഥയാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഷാഫിയെ ആക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ റൂറൽ എസ്.പി.യുടെ വീടിന് മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു, ശിക്ഷാവിധി 16-ന് ഉണ്ടാകും.

ദുൽഖർ സൽമാന്റെ വാഹനം വിട്ടു കിട്ടുന്നതിനുള്ള അപേക്ഷയിൽ കസ്റ്റംസ് പരിശോധന ശക്തമാക്കി
ഓപ്പറേഷൻ നംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാനായി ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ കസ്റ്റംസ് വിശദമായ പരിശോധന ആരംഭിച്ചു. വാഹനത്തിന്റെ ഇറക്കുമതി രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകിയത്.

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡി.പി ആക്കി; ഭർത്താവ് അറസ്റ്റിൽ
ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈൽ ഡിപിയാക്കിയ ഭർത്താവിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള വൈരാഗ്യം മൂലം ഭർത്താവ് നഗ്നചിത്രങ്ങൾ ഡി.പി ആക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ച് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വൺ വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അക്രമികൾ തടഞ്ഞുനിർത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം നടക്കുന്നു.

ഡിജിറ്റൽ തട്ടിപ്പ്: ദമ്പതികളിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ തിരികെ പിടിച്ച് കാസർഗോഡ് സൈബർ പോലീസ്
കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത 2 കോടി 40 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ കാസർഗോഡ് സൈബർ പോലീസ് തിരിച്ചുപിടിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം പോർട്ടലിൽ വിളിച്ച് പരാതി അറിയിക്കുകയും കാസർഗോഡ് സൈബർ പോലീസിന്റെ സഹായം തേടുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ യു പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

ഷാഫി പറമ്പിലിനെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു; ആരോഗ്യവിവരങ്ങൾ ആരാഞ്ഞു
പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി.യെ പ്രിയങ്ക ഗാന്ധി എം.പി. ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇന്ന് വാർഡിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഷാഫി പറമ്പിലിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്.പി.യുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; ഷാഫി പറമ്പിലിന് പരിക്ക്
പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം ഉടലെടുത്തു. ഈ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. കെ.എസ്.യുവിന്റെ വിജയാഹ്ലാദത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളികളുണ്ടായതാണ് സംഘർഷത്തിന് കാരണം. പോലീസ് ലാത്തിച്ചാർജ്ജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ആർസിസിക്ക് മരുന്ന് മാറിയെത്തി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്
തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് പാക്കിങ്ങിൽ പിഴവ് സംഭവിച്ച് മാറിയെത്തി. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു. തലച്ചോറിലെ കാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് നൽകിയത്.

കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി കുണ്ടന്നൂരിൽ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. 80 ലക്ഷം രൂപയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കവർന്നത്. സംഭവത്തിൽ വടുതല സ്വദേശി സജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.