Crime News
തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട്ടിൽ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും പിതാവ് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയാ പിഴവ്: രോഗിയുടെ മുതുകിൽ കൈയുറ തുന്നിച്ചേർത്തു
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചു. നെയ്യാറ്റിൻകര സ്വദേശി ഷിനുവിന്റെ മുതുകിൽ കൈയുറ തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തി. സംഭവം വിവാദമായി മാറിയിരിക്കുകയാണ്.
വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിച്ച അയൽവാസിയെ 45കാരൻ കൊലപ്പെടുത്തി
ഇൻഡോനേഷ്യയിലെ സൗത്ത് തപനുലിയിൽ 45കാരനായ പാർലിന്ദുഗൻ സിരേഗർ 60കാരനായ അയൽവാസി അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തി. വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നിരന്തരം ചോദ്യം ചെയ്ത് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതി അറസ്റ്റിലായി.
വഞ്ചിയൂര്‍ എയർഗൺ ആക്രമണം: പ്രതിയായ വനിതാ ഡോക്ടറെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ...
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ ...
ബെംഗളൂരു നഴ്സിങ് ഹോസ്റ്റലിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിനി മരിച്ച നിലയിൽ
ബെംഗളൂരുവിലെ ഒരു നഴ്സിങ് ഹോസ്റ്റലിൽ പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പുതുക്കോട് സ്വദേശിയായ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചതായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ...
അഹ്മദ് നഗറിൽ മാൻഹോളിൽ വീണ് നാല് വയസുകാരൻ മരിച്ചു
മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിൽ ഞായറാഴ്ച ഒരു ദാരുണ സംഭവമുണ്ടായി. നാല് വയസുകാരനായ സമർ ശൈഖ് എന്ന കുട്ടി കളിക്കുന്നതിനിടെ മാൻഹോളിൽ വീണ് മരണപ്പെട്ടു. മുകുന്ദ് നഗർ ...
ടിടിഇ വിനോദിന്റെ അമ്മ ലളിത അന്തരിച്ചു; മകന്റെ മരണത്തിന് നാല് മാസം ശേഷം
ഏകമകൻ വിനോദിന്റെ മരണത്തിന് നാല് മാസങ്ങൾക്ക് ശേഷം, അമ്മ ലളിതയും യാത്രയായി. തൃശ്ശൂർ വെളപ്പായയിൽ അതിഥി തൊഴിലാളി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ ...
വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ബന്ധുക്കൾക്ക് ഉച്ചവരെ മൃതദേഹം കാണാൻ അവസരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നൂറിലധികം ...
വയനാട്ടിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ
ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വ്യാജ പ്രചരണത്തെ ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ നിഷേധിച്ചു. ഓരോ ദിവസവും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണം ...