Business News
Business News

ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ പ്രഭാകർ രാഘവൻ
ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജനായ പ്രഭാകർ രാഘവനെ നിയമിച്ചു. 2021-ൽ യാഹൂവിൽ നിന്ന് ഗൂഗിളിലെത്തിയ പ്രഭാകർ, സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്നു. നിക്ക് ഫോക്സ് പുതിയ സെർച്ച് മേധാവിയായി നിയമിതനായി.

സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിച്ചു
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. 2024 ഒക്ടോബർ 24ന് വൈകിട്ട് 05 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഉപഗ്രഹ സ്പെക്ട്രം ലേലം വേണ്ട; നേരിട്ട് നൽകുമെന്ന് കേന്ദ്രം
ഉപഗ്രഹ സ്പെക്ട്രം ലേലം ചെയ്യണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഭരണതലത്തിൽ നേരിട്ട് നൽകുമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം തുടങ്ങാൻ തയ്യാർ.

ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി പരിമിതപ്പെടുത്താൻ ഇന്ത്യ; നടപടി ജനുവരി മുതൽ
ഇന്ത്യയിൽ ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടുത്ത വർഷം ജനുവരിയോടെ പരിമിതപ്പെടുത്തിയേക്കും. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കമാണിത്. ഇറക്കുമതിയുടെ അളവും മൂല്യവും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

ഡാറ്റാ പ്ലാൻ നിരക്ക് വർധനവ്: ജിയോയ്ക്ക് നഷ്ടമായത് രണ്ട് കോടി ഉപയോക്താക്കൾ
ജിയോ കമ്പനി ഡാറ്റാ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർന്ന് രണ്ട് കോടിയോളം ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.90 കോടി ഉപയോക്താക്കൾ ജിയോ ഉപേക്ഷിച്ചതായാണ് വിവരം. എന്നാൽ, ഈ നഷ്ടം കമ്പനിയെ ബാധിക്കില്ലെന്നാണ് ജിയോ അധികൃതരുടെ പ്രതികരണം.

ബംഗളൂരു പോസ്റ്റ് ഓഫീസിൽ നിന്ന് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ബംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ നിന്ന് 21 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 606 പാഴ്സലുകളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് കടത്തിയതാണെന്ന് സംശയം.

വിദേശ ജോലി തട്ടിപ്പുകള് തടയാന് സംസ്ഥാന സര്ക്കാര് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയാന് സംസ്ഥാന സര്ക്കാര് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. നോര്ക്ക റൂട്ട്സ്, പ്രൊട്ടക്ടര് ഓഫ് ഇമിഗ്രന്റ്സ്, എന്ആര്ഐ സെല് എന്നിവയുടെ പ്രതിനിധികള് ഇതില് അംഗങ്ങളാണ്. റിക്രൂട്ട്മെന്റ് തട്ടിപ്പുകള് തടയാന് കര്ശന നടപടികള് സ്വീകരിക്കും.

ലോകത്ത് 110 കോടി പേർ അതിദാരിദ്ര്യത്തിൽ; ഇന്ത്യ മുന്നിൽ – യുഎൻ റിപ്പോർട്ട്
ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് യുഎൻ റിപ്പോർട്ട്. ഇന്ത്യയിൽ 23.4 കോടി പേർ മുഴുപ്പട്ടിണിയിൽ കഴിയുന്നു. സംഘർഷ ബാധിത മേഖലകളിൽ കൊടും പട്ടിണിയിൽ കഴിയുന്നവരുടെ എണ്ണം കൂടുതലാണ്.

സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവ് ഉൾപ്പെടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐ വിലക്കേർപ്പെടുത്തി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫ്ലിപ്കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവിനെ വിലക്കി. ആശിർവാദ് മൈക്രോ ഫിനാൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസ് എന്നിവയ്ക്കും വിലക്കുണ്ട്. അധിക പലിശ നിരക്കും നിയമലംഘനവുമാണ് കാരണം. നിലവിലെ ഉപഭോക്താക്കൾക്കുള്ള സേവനം തുടരാമെന്ന് ആർബിഐ അറിയിച്ചു.

ഇന്ത്യയുടെ മഹത്തായ റോഡ് യാത്ര: ബെന്നീസ് റോയൽ ടൂർസിന്റെ അപൂർവ്വ സംരംഭം
ബെന്നീസ് റോയൽ ടൂർസ് 'ഗ്രേറ്റ് ഇന്ത്യൻ റോഡ് ട്രിപ്പ്' എന്ന പേരിൽ 36 ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏഴ് മഹാത്ഭുതങ്ങളും അഞ്ച് യുനെസ്കോ പൈതൃക സ്ഥലങ്ങളും ഉൾപ്പെടുന്ന ഈ യാത്ര എറണാകുളത്ത് നിന്ന് ആരംഭിക്കും. 17 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്ര ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അനുഭവിക്കാൻ അവസരമൊരുക്കുന്നു.