Business News
Business News

ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ യുഎൻ ആസ്ഥാനത്തു നിന്നുള്ള എല്ലാ പ്രധാന സംഭവങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി ലഭിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനറൽ അസംബ്ലി അഭിസംബോധനയോടെ ചാനൽ യുഎൻ റിപ്പോർട്ടിംഗ് ആരംഭിച്ചു.

എഐ തൊഴിൽ ഇല്ലാതാക്കില്ല; ആശങ്ക വേണ്ടെന്ന് ഓപ്പൺ എഐ മേധാവി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ തൊഴിൽ ഇല്ലാതാക്കില്ലെന്നും ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ പറയുന്നു. എഐ എല്ലാവരുടെയും ജീവിതത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ നേട്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഓൾട്ട്മാൻ അഭിപ്രായപ്പെട്ടു.

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ
സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും സർവകാല റെക്കോഡ് തിരുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ഒരു വർഷം കൊണ്ട് 12,040 രൂപയാണ് വർധിച്ചത്.

വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിക്കാതിരുന്നാൽ നഷ്ട്ടപരിഹാരം..!!
കെഎസ്ഇബി ഉപഭോക്താക്കളുടെ അവകാശങ്ങൾ മറച്ചുവയ്ക്കുന്നതായി ആരോപണം. വൈദ്യുതി ബില്ലുകളിൽ അവകാശങ്ങളെക്കുറിച്ചും പരാതി സമർപ്പിക്കേണ്ട വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം. സേവന പരാജയത്തിന് നഷ്ടപരിഹാരം നൽകണമെന്ന വിവരം ബില്ലിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യം.

ബംഗളൂരു ഓട്ടോ ഡ്രൈവറുടെ ‘സ്മാർട്ട്’ യുപിഐ പേയ്മെന്റ് രീതി വൈറലാകുന്നു
ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി യാത്രാക്കൂലി സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഈ ചിത്രം പങ്കുവച്ചു. യുപിഐ സംവിധാനം ദൈനംദിന ഇടപാടുകൾ അനായാസമാക്കിയതായി മന്ത്രി അഭിപ്രായപ്പെട്ടു.

കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി, കാർണിവൽ എംപിവി എന്നിവ ഒക്ടോബർ 3-ന് ഇന്ത്യയിൽ അവതരിപ്പിക്കും
കിയ ഇന്ത്യയിൽ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു. ഒക്ടോബർ 3-ന് EV9 ഇലക്ട്രിക് എസ്‌യുവിയും കാർണിവൽ എംപിവിയും പുറത്തിറക്കും. EV9 99.8kWh ബാറ്ററിയും ഓൾ-വീൽ ഡ്രൈവ് സംവിധാനവുമായി എത്തും.

തിരുപ്പതി ലഡ്ഡു വിവാദം: അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനി
തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന വാർത്തകൾ തള്ളി കമ്പനി രംഗത്തെത്തി. ഗുണമേന്മയുള്ള പാലിൽ നിന്നാണ് അമുൽ നെയ്യ് ഉൽപ്പാദിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് വിശദീകരണം.

സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു
നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ 'എ ടെയിൽ ഓഫ് ടു ജേർണീസ്' ദോഹയിൽ പ്രകാശനം ചെയ്തു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്ന് അംബാസഡർ പറഞ്ഞു.