Accidents

ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി വീണ് നാലു വയസുകാരന് ദാരുണാന്ത്യം
നെയ്യാറ്റിൻകര കാരക്കോണത്ത് ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാലു വയസുകാരൻ മരിച്ചു. രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജയാണ് മരിച്ചത്. കുട്ടിയുടെ പുറത്തേക്ക് കോൺക്രീറ്റ് തൂൺ വീണതാണ് മരണകാരണം.

ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. പുനലൂർ സ്വദേശി സുജയ് സുജാതൻ (34) ആണ് മരിച്ചത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അരൂർ – തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. റോഡ് അറ്റകുറ്റപണി കാരണം തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്കുള്ള റോഡ് അടച്ചിടും. യാത്രക്കാർ പുതിയ റൂട്ടുകൾ ഉപയോഗിക്കേണ്ടതാണ്.

കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
കാസർഗോഡ് ഉദുമയിൽ ഇരുമ്പ് ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. മാങ്ങാട് കൂളിക്കുന്നിലെ ബന്ധുവീട്ടിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ അബുതാഹിറാണ് മരിച്ചത്.

അവധിക്കാലത്ത് കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു
കൊച്ചി കോതമംഗലത്ത് അവധിക്കാലത്ത് കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സ്വിമ്മിംഗ് പൂളിൽ നിന്നാണ് കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരണമടഞ്ഞത്.

കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്ക് ഷോക്കേറ്റു; അന്വേഷണം ആരംഭിച്ചു
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കുട്ടി ഐസിയുവിൽ ചികിത്സയിൽ. കെഎസ്ഇബി അധികൃതർ അന്വേഷണം ആരംഭിച്ചു.

മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല
സിനിമാപറമ്പ് സർക്കാർ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.




