Accidents

കല്ലടിക്കോട് അപകടം: മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ നിർത്തിവച്ചു
കല്ലടിക്കോട് അപകടത്തെ തുടർന്ന് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ നിർത്തിവച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എൽ.ഡി.എഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ പരിപാടികൾ റദ്ദാക്കി.

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച്; അഞ്ച് പേർ മരിച്ചു
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട്, വീണ്ടപ്പാറ സ്വദേശികളാണ് മരിച്ചത്. അപകടത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരുവിൽ കനത്ത മഴ: കെട്ടിടം തകർന്ന് മൂന്ന് മരണം, സ്കൂളുകൾക്ക് അവധി
ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. പന്ത്രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. നാളെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; 15 പേർക്ക് പരിക്ക്
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 15 തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തിക്കൊന്നു
ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ കാമുകൻ തീ കൊളുത്തിക്കൊന്നു. ജെ വിഘ്നേഷ് എന്ന യുവാവാണ് കൃത്യം നടത്തിയത്. പെൺകുട്ടിയെ ഒഴിവാക്കാനായിരുന്നു ഈ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു.

ഖത്തറില് വാഹനാപകടത്തില് അഞ്ച് വയസുകാരന് മലയാളി ബാലന് മരിച്ചു
ഖത്തറിലെ ബര്വാ മദീനത്തില് വാഹനാപകടത്തില് അഞ്ച് വയസുകാരനായ മലയാളി ബാലന് മരിച്ചു. കൊല്ലം സ്വദേശി അദിത് രഞ്ജു കൃഷ്ണന് പിള്ളയാണ് മരിച്ചത്. പാര്ക്കില് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

ഹൈദരാബാദില് ബൈക്ക് യാത്രികന്റെ ക്രൂരമായ ആക്രമണത്തില് കാല്നടയാത്രക്കാരന് ദാരുണാന്ത്യം
ഹൈദരാബാദില് അമിതവേഗതയില് ബൈക്ക് ഓടിച്ച യാത്രികനോട് വേഗത കുറയ്ക്കാന് ആവശ്യപ്പെട്ട കാല്നടയാത്രക്കാരന് ക്രൂരമായി ആക്രമിക്കപ്പെട്ടു. 65 വയസ്സുള്ള ആഞ്ജനേയുലു എന്ന വ്യക്തിയാണ് മരണമടഞ്ഞത്. സംഭവത്തില് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കാര് അപകടം: രണ്ട് വിദ്യാര്ത്ഥികള് മരിച്ചു; ട്വന്റിഫോര് കുടുംബങ്ങള്ക്കൊപ്പം
പാലക്കാട് വാണിയംപാറയില് കാര് അപകടത്തില് രണ്ട് വിദ്യാര്ത്ഥികള് മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്ത്ഥികളാണ് മരിച്ചത്. ട്വന്റിഫോറിന്റെ വാഹനമാണ് അപകടത്തില്പ്പെട്ടത്.

അസമിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
അസമിലെ ദിമ ഹസാവോയിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. എഞ്ചിൻ ഉൾപ്പെടെ എട്ട് കോച്ചുകൾ പാളം തെറ്റി. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

ഗുജറാത്തിൽ വിഷവാതക ചോർച്ച; അഞ്ച് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ കച്ചിൽ വിഷവാതക ചോർച്ചയിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. കാൻഡ്ലയിലെ ഇമാമി അഗ്രോ ടെക് കമ്പനിയിലാണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാസർഗോഡ് അഴിത്തലയിൽ ബോട്ടപകടം: ഒരാൾ മരിച്ചു, പലരെയും കാണാതായി
കാസർഗോഡ് അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. പതിനാലുപേരെ രക്ഷപ്പെടുത്തി, ഏഴോളം പേരെ കാണാനില്ല. രക്ഷാപ്രവർത്തനം തുടരുന്നു.