Accidents

തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിൽ വെള്ളം കയറി
തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ സർവ്വീസ് റോഡ് വീണ്ടും ഇടിഞ്ഞതിനെ തുടർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു മുൻപും ഇതേ സംഭവം ആവർത്തിച്ചപ്പോൾ കളക്ടർ അടക്കമുള്ളവർ വേണ്ട നടപടികൾ എടുക്കാൻ പറഞ്ഞിട്ടും, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർ കുപ്പിയെറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ആർക്കാ ദാസിൻ്റെ മകൾ അനുബാദാസിനാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രതിയെ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാഫി പറമ്പിലിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തം
ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ ഇരുവശത്തെയും എല്ലുകൾക്ക് പൊട്ടലുണ്ട്. അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. കെ.എസ്.യുവിന്റെ വിജയാഹ്ലാദത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളികളുണ്ടായതാണ് സംഘർഷത്തിന് കാരണം. പോലീസ് ലാത്തിച്ചാർജ്ജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ആരോഗ്യവകുപ്പ് മന്ത്രി മറുപടി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. 2023ൽ നടന്ന ശസ്ത്രക്രിയയെ തുടർന്നാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.

മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മുരളി കൃഷ്ണൻ എന്ന 32 വയസ്സുള്ള കുട്ടനാണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്കേറ്റതാണ് അപകട കാരണം.

എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നു. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവയ്ക്കുക.

ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അജിന് ജീവൻ തുടിച്ചു
ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എത്തിച്ച ഹൃദയം അങ്കമാലി സ്വദേശിയായ അജിൻ ഏലിയാസിന് വെച്ചുപിടിപ്പിച്ചു. ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അദ്ദേഹത്തിനും ഡ്രൈവർക്കും നിസ്സാര പരുക്കുകളുണ്ട്.


