ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം; സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിൽ

Anjana

Brazil X platform suspension

ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ എക്സ് വിസമ്മതിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസ് നിരോധനം ഏർപ്പെടുത്തിയത്. പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ നിരോധന ഉത്തരവ് പ്രാബല്യത്തിൽ വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്. ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം.

കോടതി ഉത്തരവ് പാലിക്കാൻ തയാറായില്ലെങ്കിൽ കമ്പനിയുടെ മുൻ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് എക്‌സിൻ്റെ ബ്രസീലിലെ ബിസിനസ് പ്രവർത്തനങ്ങൾ മസ്ക് അവസാനിപ്പിച്ചു. രാജ്യത്ത് ഇനി പ്രവർത്തിക്കണമെങ്കിൽ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും മസ്ക് ഇതിന് തയാറായില്ല. തുടർന്നാണ് എക്സ് ബ്ലോക്ക് ചെയ്യാൻ കോടതി ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകിയത്.

  പെരിയ കേസ്: സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണവുമായി ശരത് ലാലിന്റെ പിതാവ്

Story Highlights: Brazil Supreme Court orders suspension of X platform for refusing to appoint legal representative

Related Posts
ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
Asaram Bapu interim bail

ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം Read more

ഇലോൺ മസ്‌ക് എക്സ് പ്രൊഫൈൽ മാറ്റി; ‘കെക്കിയസ് മാക്സിമസ്’ ആയി; ക്രിപ്റ്റോ വിപണിയിൽ ചലനം
Elon Musk X profile change

ഇലോൺ മസ്‌ക് തന്റെ എക്സ് പ്രൊഫൈലിൽ പേര് 'കെക്കിയസ് മാക്സിമസ്' എന്നാക്കി മാറ്റി. Read more

ചൊവ്വയ്ക്ക് പുതിയ പേര്: ‘ന്യൂ വേൾഡ്’ എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
Elon Musk Mars renaming

ചൊവ്വയുടെ പേര് 'ന്യൂ വേൾഡ്' എന്നാക്കി മാറ്റണമെന്ന നിർദ്ദേശവുമായി ഇലോൺ മസ്ക് രംഗത്തെത്തി. Read more

  ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യം സാധാരണം, സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
Jisha murder case mental health report

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യ നില സാധാരണമാണെന്ന് മെഡിക്കൽ Read more

എക്സിൽ ഹാഷ്ടാഗുകൾ വേണ്ടെന്ന് ഇലോൺ മസ്ക്; ടെക് ലോകം ചർച്ചയിൽ
Elon Musk hashtags X

എക്സിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത് നിർത്താനുള്ള സമയമായെന്ന് സിഇഒ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. ഹാഷ്ടാഗുകൾ Read more

തൃശൂർ പൂരം: ആന എഴുന്നള്ളിപ്പ് നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീംകോടതി
Thrissur Pooram elephant parade

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Hema Committee Report Supreme Court

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് Read more

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം: വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ താരം
FIFA The Best Awards

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ Read more

  ചൊവ്വയ്ക്ക് പുതിയ പേര്: 'ന്യൂ വേൾഡ്' എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
ഓർത്തഡോക്സ്-യാക്കോബായ തർക്കം: സുപ്രീംകോടതി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Orthodox-Jacobite church dispute

കേരളത്തിലെ ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീംകോടതി പുതിയ നിർദ്ദേശങ്ងൾ നൽകി. തർക്കത്തിലുള്ള ആറ് Read more

ജിമെയിലിനെ വെല്ലുവിളിച്ച് എലോൺ മസ്കിന്റെ ‘എക്സ്മെയിൽ’; പുതിയ സംരംഭത്തിന്റെ വിശദാംശങ്ങൾ
Xmail

എലോൺ മസ്ക് 'എക്സ്മെയിൽ' എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ആരംഭിക്കുന്നു. ജിമെയിലിനേക്കാൾ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക