ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ: ബ്ലൂടീയുടെ അത്ഭുത ഗുണങ്ങൾ

Anjana

blue tea health benefits

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായയായി ബ്ലൂടീയെ വിശേഷിപ്പിക്കാം. നമ്മുടെ നാട്ടിലെ ശംഖുപുഷ്പം അഥവാ ബട്ടർഫ്‌ളൈ പുഷ്പങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ക്ലിറ്റോറിയ ടെർനാടീ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടിയിൽ നീല പുഷ്പവും വെള്ള പുഷ്പവും കാണാം. പൂക്കളും ഇതളുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ബ്ലൂ ടീ തികച്ചും കഫീൻ രഹിതമാണ്. മാത്രമല്ല, ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബ്ലൂ ടീയുടെ ആന്റി ഓക്സിഡന്റുകളായ ആന്തോസയാനിനുകൾ, പ്രോആന്തോസയാനിനുകൾ, ക്വെർസെറ്റിൻ എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ സംരക്ഷണം നൽകുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ബ്ലൂ ടീ സഹായിക്കുന്നു. അകാല വാർദ്ധക്യം തടയുന്നതിനും കണ്ണിലെ രോഗങ്ങൾക്കും നീർക്കെട്ടിനും ഗുണകരമാണ്. ആയുർവേദത്തിൽ ശംഖുപുഷ്പങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സമ്മർദ്ദമകറ്റാനും ഉപയോഗിച്ചുവരുന്നുണ്ട്.

  HMPV വൈറസിനെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല; ശുചിത്വം പാലിക്കൽ പ്രധാനം

ചർമ്മത്തിനും ഏറെ ഗുണകരമാണ് ബ്ലൂടീ. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. ഫ്‌ലാവനോയിഡ്‌സ് അടങ്ങിയിട്ടുള്ള നീലച്ചായ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. കൂടാതെ, തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നതിലൂടെ തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു. ഇത്രയേറെ ആരോഗ്യഗുണങ്ങൾ ഉള്ളതിനാലാണ് ബ്ലൂടീയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്ന് വിശേഷിപ്പിക്കുന്നത്.

Story Highlights: Blue tea, made from butterfly pea flowers, is considered the healthiest tea globally due to its numerous health benefits and antioxidant properties.

  കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലയ്ക്കുന്നു; 80 കോടി കുടിശ്ശിക
Related Posts
പേരയിലകളുടെ അത്ഭുത ഗുണങ്ങൾ: ആരോഗ്യത്തിന് ഒരു പ്രകൃതിദത്ത മരുന്ന്
guava leaves health benefits

പേരയിലകൾ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദഹനപ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, വണ്ണം Read more

മത്തി കഴിക്കുന്നത് ആസ്മയും കേൾവിക്കുറവും തടയും: പഠനം
sardines prevent asthma hearing loss

മത്തിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനം. ആസ്മയും കേൾവിക്കുറവും Read more

കട്ടൻ ചായയുടെ അത്ഭുത ആരോഗ്യ ഗുണങ്ങൾ
black tea health benefits

കട്ടൻ ചായയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു, ഇത് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. Read more

  രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപി വൈറസ് ബാധ; ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രം
അവോക്കാഡോയുടെ വിവിധ ഭാഗങ്ങളിലെ ആരോഗ്യ ഗുണങ്ങൾ
avocado health benefits

അവോക്കാഡോയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മാംസള ഭാഗത്തിൽ ഹൃദയാരോഗ്യത്തിന് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക