ഝാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ പെണ്‍മക്കളെ വശീകരിച്ച് ഭൂമി തട്ടിയെടുക്കുന്നു: അമിത് ഷാ

Anjana

Jharkhand tribal land grabbing
റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാര്‍ വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി തട്ടിയെടുക്കുന്നുവെന്ന ഗുരുതരമായ ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ചു. റാഞ്ചിയില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിന് കാരണം ഇത്തരം നുഴഞ്ഞുകയറ്റക്കാരുടെ പ്രവര്‍ത്തനങ്ങളാണെന്നും അമിത്ഷാ ആരോപിച്ചു. ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഭൂമി, മകള്‍, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ബിജെപിയെ വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ സുരക്ഷിതരായിരുന്നില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. ബിജെപിയുടെ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും മാസാമാസം 2,100 രൂപ നല്‍കുമെന്നും, എല്‍പിജി സിലിണ്ടറുകള്‍ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും, അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. നവംബര്‍ 13, 20 തീയതികളിലായി രണ്ടുഘട്ടങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
  റോഡ് നിർമാണ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ
Story Highlights: Amit Shah accuses infiltrators of marrying tribal women in Jharkhand to seize land, promises protection if BJP comes to power
Related Posts
മെമ്മോ ലഭിച്ചാൽ അറസ്റ്റിന് വഴങ്ങുമെന്ന് പി.വി. അൻവർ; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
P.V. Anwar arrest

പി.വി. അൻവർ എം.എൽ.എ അറസ്റ്റിന് വഴങ്ങുമെന്ന് പ്രഖ്യാപിച്ചു. തന്റെ പ്രവർത്തനങ്ങൾ ആദിവാസി യുവാവിന്റെ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അമിത് ഷായുടെയും വിജയരാഘവന്റെയും പ്രസംഗങ്ങൾ ജനാധിപത്യത്തിനെതിരെ: കെ. സുധാകരൻ
K Sudhakaran criticizes political speeches

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അമിത് ഷായുടെയും എ. വിജയരാഘവന്റെയും പ്രസംഗങ്ങളെ രൂക്ഷമായി Read more

അംബേദ്കർ പരാമർശം: അമിത് ഷാ രാജിവയ്ക്കണമെന്ന് എം.വി. ഗോവിന്ദൻ
MV Govindan Amit Shah Ambedkar remarks

അമിത് ഷായുടെ അംബേദ്കർ പരാമർശത്തെ എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കരുവന്നൂർ ബാങ്ക് Read more

  അസാപ് കേരള അതിനൂതന കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു; പട്ടികജാതി വികസന വകുപ്പിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നു
Amit Shah Ambedkar remarks

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡോ. ബി.ആർ. അംബേദ്കറെ കുറിച്ചുള്ള വിവാദ Read more

വയനാട്ടില്‍ ആദിവാസികള്‍ക്കെതിരെ അതിക്രമം; സംസ്ഥാനത്തെ ഞെട്ടിച്ച രണ്ട് സംഭവങ്ങള്‍
tribal atrocities Kerala

വയനാട്ടിലെ മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ചു. മറ്റൊരു സംഭവത്തില്‍ ആദിവാസി വയോധികയുടെ Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തം: സംസ്ഥാന സർക്കാരിനെതിരെ അമിത് ഷായുടെ വിമർശനം; ഹൈക്കോടതി ഇടപെടൽ
Mundakai-Chooralmala landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ അമിത് ഷാ വിമർശിച്ചു. കണക്കുകൾ സമർപ്പിക്കാൻ Read more

വയനാട് പാക്കേജിനായി പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ടു; 2221 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ചു
Wayanad relief package

വയനാട് പാക്കേജിനായി പ്രിയങ്ക ഗാന്ധി അമിത് ഷായെ സന്ദർശിച്ചു. 2221 കോടി രൂപയുടെ Read more

ദുരന്ത ലഘൂകരണത്തിന് കേന്ദ്രം 1115 കോടി രൂപ അനുവദിച്ചു; കേരളത്തിന് 72 കോടി
disaster mitigation fund allocation

കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് 1115.67 കോടി രൂപ ദുരന്ത ലഘൂകരണത്തിനായി അനുവദിച്ചു. കേരളത്തിന് Read more

  സാബു തോമസിന്റെ മരണം: മാനസികാരോഗ്യ പരാമർശം നിഷേധിച്ച് എം.എം. മണി
വയനാട്ടിലെ ആദിവാസി കുടിയൊഴിപ്പിക്കൽ: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Tribal eviction Wayanad

വയനാട്ടിലെ കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. Read more

കൊല്ലിമൂല ഭൂപ്രശ്നം: കുടിലുകൾ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kollimoola tribal hut demolition

കൊല്ലിമൂല ഭൂപ്രശ്നത്തിൽ കുടിലുകൾ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ നൽകി. ചീഫ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക