അസമിലെ ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന സംഭവം. എഴുപത്തിയഞ്ചുകാരിയായ പൂർണിമ ദേവിയുടെ മൃതദേഹം മൂന്ന് മാസമായി വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ജ്യോതികുച്ചിലെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മകൻ ജയദീപിനൊപ്പമായിരുന്നു വയോധിക താമസിച്ചിരുന്നത്.
മൃതദേഹം കണ്ടെടുത്ത സമയം ജയദീപും വീട്ടിൽ ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ഇയാൾ. മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത് ഇയാളാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ജയദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോറൻസിക് സംഘം അടക്കം വീട്ടിൽ പരിശോധന നടത്തി വരികയാണ്. വയോധികയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടം ചെയ്യും. ഇതോടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Story Highlights: 75-year-old woman’s body found preserved in Assam home for three months, mentally challenged son in custody