Headlines

Accidents, Kerala News

കാസറഗോഡ് ട്രെയിൻ അപകടം: കോട്ടയം സ്വദേശികളായ മൂന്ന് സ്ത്രീകൾ മരിച്ചു

കാസറഗോഡ് ട്രെയിൻ അപകടം: കോട്ടയം സ്വദേശികളായ മൂന്ന് സ്ത്രീകൾ മരിച്ചു

കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ അപകടത്തിൽ മൂന്ന് കോട്ടയം സ്വദേശികൾ മരണമടഞ്ഞു. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് ഇവരെ ഇടിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), എയ്ഞ്ചൽ (30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിതറി തെറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. റെയിൽവേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റെയിൽവേ പൊലീസ് പറയുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മുപ്പതോളം ആളുകളിൽ ചിലർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുണ്ട്. മറ്റുള്ളവർ കോട്ടയത്തേക്ക് മടങ്ങിയതായി അറിയുന്നു.

Story Highlights: Three women from Kottayam die in train accident at Kasaragod railway station while returning from a wedding.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts

Leave a Reply

Required fields are marked *