Headlines

Accidents, Environment, Kerala News

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത: ഐസർ മൊഹാലി റിപ്പോർട്ട്

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത: ഐസർ മൊഹാലി റിപ്പോർട്ട്

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ട്. മഴ കനത്താൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാനും മണ്ണ് ഉറയ്ക്കാത്തതിനാൽ പതിക്കാനും സാധ്യതയുണ്ട്. മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുള്ള പാറയിടുക്കിൽ ‘ഡാമിങ് ഇഫക്ട്’ ഉണ്ടാകാനുള്ള സാധ്യതയാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫക്ട് എന്ന് വിളിക്കുന്നത്.

പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി കഴിഞ്ഞ ഉരുൾപൊട്ടലിൽ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കിൽ കുത്തിയൊലിച്ചെത്തിയ ഉരുൾ അടിയാം. ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത് നിമിഷനേരം കൊണ്ട് മർദം താങ്ങാതെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. 2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നത് ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Story Highlights: Chances of landslide again in Mundakai, Wayanad due to heavy rainfall

More Headlines

മലപ്പുറത്ത് എം പോക്‌സ് സംശയം: 38കാരൻ ചികിത്സയിൽ
വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പുതിയ ക്യാമ്പയിൻ; മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു
കിടിലൻ നമ്പറിനായി 7.85 ലക്ഷം രൂപ: കേരളത്തിലെ ഏറ്റവും ഉയർന്ന തുകകളിലൊന്ന്
കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
റേഷൻ കട വിതരണക്കാർക്ക് കുടിശിക നൽകാതെ സർക്കാർ; സമരത്തിന് ഒരുങ്ങി വിതരണക്കാർ
കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ
കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

Related posts

Leave a Reply

Required fields are marked *