Headlines

Crime News, Kerala News

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം; തൃശൂരിൽ സംഭവം

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം; തൃശൂരിൽ സംഭവം

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം നടന്നതായി റിപ്പോർട്ട്. തൃശൂർ കൊരട്ടിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഹോൺ മുഴക്കിയതിന്റെ പേരിലായിരുന്നു കയ്യേറ്റ ശ്രമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത കാർ പെട്ടെന്ന് വലതുവശത്തേക്ക് എടുത്തപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് യുവാക്കൾ ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ കയ്യേറ്റം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ ബസ് ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശികളായ സഞ്ജുലാൽ, ശരത് എന്നീ ജീവനക്കാർക്കാണ് നേരെ യുവാക്കളുടെ ആക്രമണശ്രമം ഉണ്ടായത്. ഓൾട്ടോ കാറിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്നത്. ട്രാക്ക് തെറ്റിച്ച് കയറിയ വാഹനത്തിന് നേരെ ഹോൺ അടിച്ചതിന്റെ പേരിലായിരുന്നു ഈ സംഭവം നടന്നത്.

More Headlines

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചതായി മേയർ
തിരുവനന്തപുരത്ത് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം കുടിവെള്ള പ്രതിസന്ധി: പരിഹാരം വൈകുന്നു, ജനം ദുരിതത്തിൽ
കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പിവി അൻവർ എംഎൽഎയുടെ സന്ദർശനം; അനധികൃത നിർമ്മാണത്തിനും പണപ്പിരിവിനും എതിര...
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളത്തിന് കേന്ദ്ര അംഗീകാരം
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി: നാലാം ദിവസവും പരിഹാരമില്ലാതെ
എം പോക്‌സ് സംശയത്തിൽ ഒരാൾ ഐസോലേഷനിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം
അക്ഷയ AK 668 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരുടെ സമരം അവസാനിച്ചു; ശമ്പളവും ബോണസും വ...

Related posts