വയനാട് വന്യജീവി സങ്കേതത്തില്‍ കുടിലുകള്‍ പൊളിച്ചതില്‍ ഗോത്രവിഭാഗത്തിന്റെ പ്രതിഷേധം; മന്ത്രി ഇടപെടല്‍ നടത്തി

Anjana

Wayanad tribal hut demolition

വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം നടക്കുകയാണ്. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. തോല്‍പട്ടി ബേഗൂരില്‍ മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്. പകരം സംവിധാനം ഇല്ലാത്തതിനാല്‍ കുടുംബം ഇന്നലെ ഉറങ്ങിയത് കുടില്‍ പൊളിച്ച സ്ഥലത്താണ്. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടനെയാണ് കുടുംബം ഉപരോധിക്കുന്നത്. സമരത്തില്‍ ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വേറെ താമസിക്കാനുള്ള സൗകര്യം നല്‍കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തതെന്നും ഇത് ക്രൂരമായ നടപടിയാണെന്നും സിദ്ദിഖ് വ്യക്തമാക്കി. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വയനാട് തോല്‍പ്പെട്ടിയില്‍ കുടിലുകള്‍ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില്‍ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.

  യുഡിഎഫുമായി കൈകോർക്കുമെന്ന് പി.വി അൻവർ; പിണറായിസം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് വ്യക്തമാക്കി

Story Highlights: Tribal families protest after forest department demolishes huts in Wayanad Wildlife Sanctuary

Related Posts
വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു
Wayanad DCC treasurer death

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന നിയമനക്കോഴ Read more

എൻഎം വിജയൻറെ മരണം: കെപിസിസി ഉപസമിതി വയനാട്ടിൽ അന്വേഷണം ആരംഭിച്ചു
NM Vijayan death investigation

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെയും മകൻറെയും മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി Read more

നിലമ്പൂര്‍: ഡിഎംകെ നേതാവ് ഇ എ സുകു അറസ്റ്റില്‍; അന്‍വറിന് ജാമ്യം
DMK leader arrest Nilambur

നിലമ്പൂരില്‍ ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയിലായി. ഡിഎഫ്ഒ ഓഫീസ് Read more

  മെമ്മോ ലഭിച്ചാൽ അറസ്റ്റിന് വഴങ്ങുമെന്ന് പി.വി. അൻവർ; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
Panamaram Panchayat Wayanad

വയനാട്ടിലെ പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചു. Read more

മെമ്മോ ലഭിച്ചാൽ അറസ്റ്റിന് വഴങ്ങുമെന്ന് പി.വി. അൻവർ; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
P.V. Anwar arrest

പി.വി. അൻവർ എം.എൽ.എ അറസ്റ്റിന് വഴങ്ങുമെന്ന് പ്രഖ്യാപിച്ചു. തന്റെ പ്രവർത്തനങ്ങൾ ആദിവാസി യുവാവിന്റെ Read more

മലപ്പുറം: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചു
DMK protest elephant attack

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

  കേരള സ്കൂൾ കലോത്സവം: തൃശ്ശൂർ വിജയികൾ
വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
Chooralmala Vivek death

വയനാട് ചൂരൽമലയിലെ 24 വയസ്സുകാരനായ വിവേക് ഗുരുതരമായ കരൾ രോഗത്തിന് കീഴടങ്ങി. നാട്ടുകാരുടെ Read more

വയനാട് നിയമനക്കോഴ: കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ
Wayanad job bribe scandal

വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പരാതികൾ ഉയർന്നു. ബത്തേരി അർബൻ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക