വയനാട് ഉപതെരഞ്ഞെടുപ്പ്: സിപിഐഎമ്മിനെതിരെ സിപിഐ; ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

Anjana

Wayanad by-election CPI CPIM conflict

വയനാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. സിപിഐഎമ്മിന്റെ പ്രചാരണത്തിലെ അസാന്നിധ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിനപ്പുറം വോട്ട് കുറഞ്ഞതില്‍ സിപിഐ കടുത്ത അതൃപ്തിയിലാണ്. ഇടതുപക്ഷത്തിന് ലഭിക്കേണ്ട കുറേ വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയെന്ന് വയനാട്ടിലെ സ്ഥാനാര്‍ഥിയായിരുന്ന സത്യന്‍ മൊകേരിയും പ്രതികരിച്ചു.

വയനാട്ടില്‍ പരാജയം ഉറപ്പായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയ്ക്ക് കിട്ടിയതില്‍ 71616 വോട്ടുകളാണ് ചോര്‍ന്നു പോയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. പ്രചാരണ റാലികളിലും പ്രവര്‍ത്തനത്തിലും സിപിഐഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ടിടത്ത് പകുതിയില്‍ താഴെ ആളുകളാണ് പങ്കെടുത്തതെന്നും സിപിഐ വിലയിരുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗൃഹസമ്പര്‍ക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്. തോല്‍ക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമോ എന്ന് ചിന്തിച്ച് വോട്ട് ചെയ്യാത്തവരുണ്ടെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സത്യന്‍ മൊകേരി പറഞ്ഞു. വിജയ സാധ്യതയില്ലാത്ത മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവായ സത്യന്‍ മൊകേരിയേ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഐക്കുള്ളിലും വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. ബിജെപി ചെയ്തത് പോലെ യുവനിരയെ ഇറക്കി ഭാവിയിലക്ക് സജ്ജമാകണമായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

  കോഴിക്കോട് ഡിഎംഒ തർക്കം: ഡോ. രാജേന്ദ്രൻ വീണ്ടും ചുമതലയേൽക്കും

Story Highlights: CPI criticizes CPIM’s absence in Wayanad by-election campaign, leading to internal conflict in Left Front

Related Posts
പെരിയ കേസ്: പ്രതിയുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; വിവാദം കൊഴുക്കുന്നു
Periya murder case CPIM leaders

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി പീതാംബരന്റെ വീട്ടിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. Read more

പെരിയ കേസ്: നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതം – സിപിഐഎം
Periya case CPIM

കാസർഗോഡ് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പെരിയ കേസിൽ പാർട്ടി നേതാക്കളെ Read more

  കൃഷിമന്ത്രിയെ വിമർശിച്ച് പി.വി അൻവർ; കേരളത്തിന്റെ കാർഷിക പ്രതിസന്ധി വെളിച്ചത്തു
വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
Chooralmala Vivek death

വയനാട് ചൂരൽമലയിലെ 24 വയസ്സുകാരനായ വിവേക് ഗുരുതരമായ കരൾ രോഗത്തിന് കീഴടങ്ങി. നാട്ടുകാരുടെ Read more

സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
CPI cyber control

സിപിഐ പുതുക്കിയ പെരുമാറ്റ ചട്ടത്തില്‍ സൈബര്‍ ഇടങ്ങളിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന Read more

  വിസ്മയ കേസ്: പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ പിതാവ് ത്രിവിക്രമൻ രംഗത്ത്
വയനാട് നിയമനക്കോഴ: കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ
Wayanad job bribe scandal

വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പരാതികൾ ഉയർന്നു. ബത്തേരി അർബൻ Read more

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ സിപിഐഎം നേതാക്കള്‍; വിവാദം കൊഴുക്കുന്നു
CPIM leaders housewarming murder accused

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഐഎം നേതാക്കള്‍ Read more

സിപിഎം സമ്മേളന വിമർശനങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ; ‘വായനയും ചിന്തയും കൊണ്ടാണ് സംസാരിക്കുന്നത്’
G Sudhakaran CPIM conference response

പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടി നൽകി ജി. സുധാകരൻ. തന്റെ പ്രസംഗശൈലിയെയും Read more

കൊടി സുനിയുടെ പരോൾ: മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ
Kodi Suni parole

സിപിഐഎം നേതാവ് പി ജയരാജൻ കൊടി സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ചു. മനുഷ്യാവകാശത്തിന് Read more

Leave a Comment