ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ബിജെപി അധ്യക്ഷനായി ആര് വന്നാലും തങ്ങളുടെ പോരാട്ടം ബിജെപിയുടെ ഐഡിയോളജിയോടാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിന് അത്തരമൊരു ബിജെപി ഐഡിയോളജിയുള്ള വ്യക്തിയാണെന്ന് താൻ കരുതുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും ആരെ പ്രസിഡന്റാക്കണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും സതീശൻ പറഞ്ഞു. വ്യക്തികളോടല്ല, ബിജെപിയുടെ ഐഡിയോളജിയോടാണ് തങ്ങളുടെ പോരാട്ടമെന്നും അത് തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോടും വ്യക്തിപരമായി പോരാടിയിട്ടില്ലെന്നും അദ്ദേഹം വിശ്വസിക്കുന്ന ഐഡിയോളജിയോടാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നും സതീശൻ വ്യക്തമാക്കി.
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് രാജീവ് ചന്ദ്രശേഖറിനെ പരിഗണിക്കുന്നതെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു. ഈ തീരുമാനത്തിന് കോർ കമ്മിറ്റിയും അംഗീകാരം നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.
രാജീവ് ചന്ദ്രശേഖറിലൂടെ പാർട്ടിക്കതീതമായ പിന്തുണയും യുവാക്കളുടെ പിന്തുണയും ഉറപ്പാക്കാനാകുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വ്യവസായിയായ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
Story Highlights: VD Satheesan stated that regardless of who becomes BJP president, their fight is against the BJP’s ideology.