“പറപ്പിക്ക് പാപ്പാ…”, സ്പ്ലെൻഡർ ബൈക്കിൽ മോഹൻലാലും പൃഥ്വിരാജും; ആശംസയുമായി തുടരും ടീം

നിവ ലേഖകൻ

Updated on:

Thuramukham

ഹെലികോപ്ടറിൽ പറന്നിറങ്ങുന്ന അബ്രാം ഖുറേഷിയുടെ ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിൻ്റെ അടുത്ത ചിത്രത്തിലെ സ്പ്ലെൻഡർ ബൈക്കിലെ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ തുടരും എന്ന സിനിമയുടെ സംവിധായകൻ ലോകം കീഴടക്കാൻ കെല്പുള്ള കഥാപാത്രത്തിൽ നിന്നും സാധാരണ ഓട്ടോ ഡ്രൈവറായ ഷൺമുഖം ആയി വരുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളി സംബന്ധിച്ച് തമാശ രൂപേണ അതിശയോക്തി പ്രകടിപ്പിച്ചിരുന്നു. പൃഥ്വിരാജുമായുള്ള വാട്സ്ആപ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തായിരുന്നു തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി അതിശയോക്തി പ്രകടിപ്പിച്ചത്. ഇന്നിതാ എമ്പുരാൻ ടീമിന് ആശംസ അറിയിച്ച് തരുൺ മൂർത്തി ഷെയർ ചെയ്ത പോസ്റ്റർ രസക്കാഴ്ചയായി. ഷൺമുഖവും സുഹൃത്തും സഞ്ചരിക്കുന്ന സ്പ്ലെൻഡർ ബൈക്കിൽ അബ്രാം ഖുറേഷിയും സയ്യിദ് മസൂദും(പൃഥ്വിരാജ്) സഞ്ചരിക്കുന്ന ചിത്രം ഭാവനയിൽ ആവിഘ്കരിച്ചാണ് വേറിട്ട രീതിയിൽ തുടരും ടീം എമ്പുരാൻ ടീമിന് ആശംസ അറിയിച്ചത്. “പറപ്പിക്ക് പാപ്പാ…” എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. എമ്പുരാൻ്റെ ബ്രഹ്മാണ്ഡ റിലീസിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായ തുടരും മേയിൽ ആണ് റിലീസ് ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്ന ചിത്രമാണിത്. മോഹൻലാലിന് വേണ്ടി എം.ജി. ശ്രീകുമാർ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. Story Highlights: The team behind Mohanlal’s ‘Thuramukham’ extended a unique wish to the ‘Empuraan’ team through a creative poster featuring characters from both films.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എമ്പുരാൻ ട്രെയിലർ പുറത്തിറങ്ങി; ആരാധകർ ആവേശത്തിൽ
Related Posts
എമ്പുരാൻ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം
Empuraan film review

എമ്പുരാന്റെ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാന മികവും Read more

എമ്പുരാൻ ആദ്യ പകുതി കണ്ട് ആവേശത്തിൽ ആരാധകർ; മാസ് ഡയലോഗുകളും ലാലേട്ടന്റെ ഇൻട്രോയും വേറിട്ട ലെവലിൽ
Empuraan

എമ്പുരാൻറെ ആദ്യ പകുതി കണ്ട് ആവേശത്തിലാണ് ആരാധകർ. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കൂട്ടുകെട്ടിൽ പിറന്ന Read more

മോഹൻലാൽ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ; ആദ്യ ഷോ കാണാൻ താരങ്ങളും എത്തി
Empuraan Movie Release

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'എമ്പുരാൻ' തിയേറ്ററുകളിലെത്തി. കേരളത്തിലെ 750ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യ Read more

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ തിയേറ്ററുകളിൽ
Empuraan

'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി Read more

ലോകം ചുറ്റി ‘എമ്പുരാൻ’; പൃഥ്വിരാജ് വെളിപ്പെടുത്തിയ ചിത്രീകരണ വിശേഷങ്ങൾ
Empuraan

രണ്ട് വർഷത്തോളം ലോകം ചുറ്റി സഞ്ചരിച്ചാണ് 'എമ്പുരാൻ' ഒരുക്കിയതെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. Read more

എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം; കൊച്ചിയിൽ വാർത്താസമ്മേളനം
Empuraan

ലോകമെമ്പാടുമുള്ള മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം. കൊച്ചിയിൽ Read more

എമ്പുരാൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ
Empuraan

എമ്പുരാൻ സിനിമയുടെ പ്രസ് മീറ്റിൽ മോഹൻലാൽ ആരാധകരോട് നന്ദി പറഞ്ഞു. സിനിമയുടെ മൂന്നാം Read more

  എമ്പുരാൻ: റഷ്യൻ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്
എമ്പുരാന് മമ്മൂട്ടിയുടെ ആശംസകൾ; മലയാള സിനിമയ്ക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷ
Empuraan

മലയാള സിനിമയ്ക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്ന എമ്പുരാൻ ചിത്രത്തിന് മമ്മൂട്ടി ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള Read more

എമ്പുരാന് വിജയാശംസകളുമായി മമ്മൂട്ടി
Empuraan

മോഹൻലാൽ നായകനായെത്തുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാന് മമ്മൂട്ടി വിജയാശംസകൾ നേർന്നു. സോഷ്യൽ മീഡിയയിലൂടെയാണ് Read more

Leave a Comment