ഡോ. ശശി തരൂർ കോൺഗ്രസ് വിട്ടാൽ കേരള രാഷ്ട്രീയത്തിൽ അനാഥനാകില്ലെന്ന് സിപിഐഎം നേതാവ് ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. തരൂരിനെ പോലൊരു വ്യക്തി ഇത്രയും കാലം കോൺഗ്രസിൽ തുടർന്നതിൽ തനിക്കു അത്ഭുതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്നും പലരെയും സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
തരൂരിന്റെ നിലപാട് വ്യക്തമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേറെ വഴികൾ തേടുന്നതിൽ അത്ഭുതമില്ലെന്നും ഐസക് കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ അഭിപ്രായങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്തുണച്ചു. കൃത്യമായ നിലപാട് എടുക്കാൻ കഴിവുള്ള നേതാവാണ് തരൂരെന്നും അദ്ദേഹത്തെ വിലകുറച്ച് കാണരുതെന്നും ഗോവിന്ദൻ പറഞ്ഞു.
തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ജനങ്ങൾ അത് അംഗീകരിച്ചിട്ടുണ്ടെന്നും ശശി തരൂർ പ്രതികരിച്ചു. അതുകൊണ്ടാണ് താൻ നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞത്.
Story Highlights: CPI(M) leader T.M. Thomas Isaac stated that Shashi Tharoor would not be politically isolated in Kerala if he left Congress.