തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു; ഒരു വർഷത്തേക്ക് നിരോധനം

Anjana

Telangana mayonnaise ban

തെലങ്കാനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്. മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരൻ്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും ചികിത്സയിലാണ്. ഹൈദരാബാദിൽ നിന്നും മോമോസ് കഴിച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.

  മുംബൈയില്‍ പുതുവത്സരാഘോഷം ദുരന്തത്തില്‍ കലാശിച്ചു; ഭാഷാ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്‌ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തയിയിരുന്നു.

Story Highlights: Telangana bans mayonnaise for one year following food poisoning incidents

Related Posts
എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ: ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും
NCC camp food poisoning

എൻസിസി സംസ്ഥാന ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തും. Read more

കെഎംഎം കോളേജ് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: പ്രതിഷേധവും ആരോപണങ്ങളും
KMM College NCC Camp Food Poisoning

എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം. Read more

കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ: 73 വിദ്യാർത്ഥികൾ ആശുപത്രിയിൽ
NCC camp food poisoning Kochi

കൊച്ചിയിലെ കെഎംഎം കോളജിൽ നടന്ന എൻസിസി ക്യാമ്പിൽ 73 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ Read more

  മറുനാട്ടിലെ മലയാളി സംഘടനകൾ നിലനിർത്താൻ പുതുതലമുറയുടെ പങ്കാളിത്തം അനിവാര്യം: സന്തോഷ് കീഴാറ്റൂർ
അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; പുഷ്പ 2 റിലീസ് ദിവസത്തെ മരണത്തിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധം
Allu Arjun house attack

പുഷ്പ 2 റിലീസ് ദിവസം മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് അല്ലു അർജുന്റെ Read more

മലപ്പുറം: ബിരിയാണിയിൽ ചത്ത പല്ലി; ഹോട്ടൽ അടച്ചുപൂട്ടി
dead lizard biriyani malappuram

മലപ്പുറം നിലമ്പൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഫുഡ് Read more

തെലങ്കാനയില്‍ ക്യാഷ് ഹണ്ട് നടത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍
Telangana YouTuber cash hunt arrest

തെലങ്കാനയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ക്യാഷ് ഹണ്ട് നടത്തിയ യൂട്യൂബര്‍ അറസ്റ്റിലായി. ഇരുപതിനായിരം Read more

തിരുവനന്തപുരത്ത് അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി
Amrutham powder contamination

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ Read more

  മുണ്ടക്കൈ-ചൂരൽമല ദുരന്തം: അതിതീവ്രമായി പ്രഖ്യാപിച്ചതോടെ കേരളത്തിന് കൂടുതൽ സഹായ സാധ്യതകൾ
വ്യാജ പ്രോട്ടീൻ പൗഡർ ഫാക്ടറി പിടികൂടി; യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
fake protein powder factory

നോയിഡയിൽ വ്യാജ പ്രോട്ടീൻ പൗഡർ നിർമ്മാണ ഫാക്ടറി പിടികൂടി. ഓൺലൈനിൽ നിന്ന് വാങ്ങിയ Read more

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്ക് 1.85 ലക്ഷം രൂപ പിഴ
Alappuzha substandard salt fine

ആലപ്പുഴയിൽ നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്ക് 1,85,000 രൂപ പിഴ ചുമത്തി. Read more

ഹൈദരാബാദിൽ 92 ലക്ഷം രൂപയുടെ മായം ചേർത്ത തേങ്ങാപ്പൊടി പിടികൂടി; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി
Hyderabad food safety raid

ഹൈദരാബാദിൽ നടന്ന ഭക്ഷ്യ പരിശോധനയിൽ 92.47 ലക്ഷം രൂപ വിലമതിക്കുന്ന മായം ചേർത്ത Read more

Leave a Comment