রাহ Rahul Mankootathil

യുവ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു
നിവ ലേഖകൻ
യുവ നടിക്കെതിരായ വെളിപ്പെടുത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിക്കുന്നില്ല. വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.