Zumba Dance

തേവലക്കര ദുരന്തത്തിനിടെ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ
കൊല്ലം തേവലക്കര ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദമായി. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയായത്.

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; പൊതുജനാഭിപ്രായം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിൻ്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സൂംബ നൃത്തവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.

സൂംബ വിമർശനം: അധ്യാപകന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകൻ ടി കെ അഷ്റഫിന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്ത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം അനുവദിക്കില്ലെന്നും, ഇത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂംബ, ലഹരി കൈമാറ്റം നടക്കുന്ന ഡി.ജെ പാർട്ടികളിലേക്കാണ് കുട്ടികളെ എത്തിക്കുക എന്നും അവർ ആരോപിച്ചു.

സൂംബ നൃത്തത്തെ വിമർശിച്ച അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നു. ഫേസ്ബുക്കിൽ സൂംബ നൃത്തത്തെ അപമാനിച്ചെന്നാരോപിച്ച് വിസ്ഡം നേതാവിനെതിരെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പി കെ എം യു പി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറെ അറിയിച്ചിട്ടുണ്ട്.

സൂംബ ഡാൻസിനെതിരായ വിമർശനം: മുസ്ലിം സംഘടനകൾക്കെതിരെ യോഗനാദം
സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെ വിമർശിച്ച മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസികയായ യോഗനാദം രംഗത്ത്. വിവരദോഷികളായ പുരോഹിതന്മാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്ന് എഡിറ്റോറിയലിൽ പറയുന്നു. എല്ലാ മതങ്ങളും ഇത്തരം ആവശ്യങ്ങളുമായി വന്നാൽ ദോഷം ചെയ്യുമെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർക്കുന്നു.

സൂംബയെ എതിർക്കുന്നവർക്കെതിരെ എ.എ. റഹീം എം.പി.
എ.എ. റഹീം എം.പി സൂംബ ഡാൻസിനെ പിന്തുണച്ച് രംഗത്ത്. എതിർക്കുന്നവർക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. ലഹരിക്കെതിരായ കാമ്പയിന്റെ ഭാഗമായി സൂംബയെ പ്രോത്സാഹിപ്പിക്കുന്നത് ആധുനികതയെ ഭയക്കുന്നവർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മാറിനിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളിലെ സൂംബാ ഡാൻസിനെതിരെ വിമർശനവുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്ത്. ആണ്കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് അൽപ്പവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ടി.കെ അഷ്റഫ് അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.