ശ്രീനഗർ-ലേ ദേശീയപാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിൽ നിർമ്മിച്ച Z-മോർഹ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോജില ടണൽ പദ്ധതിയുടെ ഭാഗമായ ഈ തുരങ്കം ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിലുള്ള ദൂരം കുറയ്ക്കും.