YouthCongress

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; വി.പി. ദുൽഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ സ്ഥാനങ്ങളും രാജി വെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കും പ്രസ്ഥാനത്തിനും പ്രയാസമുണ്ടാക്കാത്ത രീതിയിൽ രാജി വെക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ചാറ്റുകൾ പുറത്ത്; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കൂടുതൽ ചാറ്റുകൾ പുറത്ത്. പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.

ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സുരക്ഷ ശക്തമാക്കി
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.