Youth Congress

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സ്വാഗതാർഹം; കേസ് കൊടുക്കണമെന്ന് ആർ.വി. സ്നേഹ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ആർ.വി. സ്നേഹ. രാഹുലിന്റെ രാജി സ്വാഗതാർഹമാണെന്നും പാർട്ടിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതുകൊണ്ടല്ല രാജി എന്നും അവർ കൂട്ടിച്ചേർത്തു

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജി സ്വമേധയാ ആണെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. യുവനടി തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പാർട്ടി നടപടിയെടുക്കുമെന്ന് ബിന്ദുകൃഷ്ണ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ അറിയിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതും സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കും. വിഷയത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു
അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇമെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ്സിൽ രാഹുലിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്പീക്കർക്ക് പരാതി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി. രാഹുലിനെതിരെ ഉയർന്നുവന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നാണ് വിവരം.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും
അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയാണെങ്കിൽ, അബിൻ വർക്കി, കെ.എം. അഭിജിത്ത്, ജെ.എസ്. അഖിൽ എന്നിവരെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. എഐസിസി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി വി.പി. ദുൽഖിഫിൽ; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.പി. ദുൽഖിഫിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണത്തിൽ വനിതാ നേതാവിനെതിരെ വിമർശനം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. യൂത്ത് കോൺഗ്രസ് നേതാവിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട വനിതാ നേതാവിനെതിരെ വിമർശനം ഉയരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടി യൂത്ത് കോൺഗ്രസ്; രാജിക്ക് സാധ്യത
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദത്തിൽ ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത നിലപാടുമായി വി.ഡി. സതീശൻ; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിക്കുന്നു. അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചേക്കുമെന്നും സൂചന. എഐസിസി ഇടപെട്ട് കെപിസിസിക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി.

യുവനേതാവിനെതിരെ ആരോപണം: പ്രതികരണവുമായി ഇ.എൻ. സുരേഷ് ബാബു
യുവ രാഷ്ട്രീയ നേതാവിനെതിരായുള്ള നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഇങ്ങനെയുള്ളവരെ ചർച്ചക്ക് വിളിക്കുമ്പോൾ വനിത ആങ്കർമാരെ ഇരുത്തരുതെന്നും ഇയാൾ വളർന്നത് റീൽസിലൂടെയാണെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജി വെക്കാൻ രാഹുലിനോട് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്.