Youth Congress

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അബിൻ വർക്കിക്ക് അർഹതയുണ്ടെന്നും അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അബിന്റെ അഭിപ്രായം പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. എല്ലാ കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്നും ഇത് പോലീസ് മനസ്സിലാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന് അതൃപ്തി; സംസ്ഥാന കമ്മിറ്റിയുമായി സഹകരിക്കില്ല
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.എം. അഭിജിത്തിനെ പരിഗണിക്കാത്തതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. പുതിയ സംസ്ഥാന കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്നും എ ഗ്രൂപ്പ് തീരുമാനിച്ചു. ഒ.ജെ. ജനീഷിനെ അധ്യക്ഷനായി അംഗീകരിക്കുമ്പോഴും, ബിനു ചുള്ളിയലിനെ വർക്കിംഗ് പ്രസിഡന്റാക്കുന്നതിനെയും എ ഗ്രൂപ്പ് എതിർക്കുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നു. അബിൻ വർക്കിയെയും കെ.എം അഭിജിത്തിനെയും അനുനയിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒ.ജെ. ജനീഷിനെ അധ്യക്ഷനായി നിയമിച്ചതിൽ എ ഗ്രൂപ്പിനും അതൃപ്തിയുണ്ട്.

അനന്തു അജിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയതിനെതിരെ എഐസിസി സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം: കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകാൻ സാധ്യത
തൃശ്ശൂർ സ്വദേശി ഒ.ജി. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകാൻ സാധ്യത. തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോര് ശക്തമാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പ്രതികരണവുമായി രംഗത്ത്. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കാൻ ഒരവസരം നൽകണമെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിച്ചു. രാഹുൽ ഗാന്ധിയോടുള്ള കടപ്പാട് അറിയിച്ച അബിൻ, പിണറായിക്കെതിരെ കേരളത്തിൽ സമരം ശക്തമാക്കണമെന്നും കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ: പ്രതികരണവുമായി കെ.എം. അഭിജിത്ത്
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട കെ.എം. അഭിജിത്ത് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒ.ജെ. ജനീഷിനെ പരിഗണിക്കുന്നതിൽ ഐ ഗ്രൂപ്പിൽ അതൃപ്തിയുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അഭിജിത്ത് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ തർക്കം; ഗ്രൂപ്പില്ലെന്ന് കെ.മുരളീധരൻ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒ.ജെ. ജനീഷിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കെ. മുരളീധരൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പില്ലെന്നും എല്ലാ നേതാക്കന്മാരുമായി ആലോചിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. സമൻസ് അയച്ച വിഷയത്തിൽ കേന്ദ്രസർക്കാരിനെയും പിണറായി വിജയനെയും അദ്ദേഹം വിമർശിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം; തർക്കങ്ങൾ പാർട്ടിയിൽ പരിഹരിക്കും: ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ് നിയമിതനായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഒ ജെ ജനീഷ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. തർക്കങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷനെ നിയമിച്ചതിൽ പ്രതിഷേധം കടുക്കുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിനെതിരെ ഐ ഗ്രൂപ്പിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി അബിൻ വർക്കി ഇന്ന് രാവിലെ 10 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം; ഐ ഗ്രൂപ്പിൽ അതൃപ്തി, അബിൻ വർക്കി നാളെ മാധ്യമങ്ങളെ കാണും
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിൽ കടുത്ത അതൃപ്തി. അബിൻ വർക്കിയെ അപമാനിച്ചു എന്ന വിലയിരുത്തലുകളും ഉയരുന്നു. കെ.സി വേണുഗോപാലിന്റെ പക്ഷക്കാർക്ക് പാർട്ടിയിൽ പ്രത്യേക പരിഗണന നൽകുന്നുവെന്ന പരാതിയും ശക്തമാണ്. ഈ വിഷയങ്ങളിൽ അബിൻ വർക്കി നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും.