Youth Congress

വയനാട്ടില് യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ രാജി; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധം
വയനാട്ടില് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കള് രാജി വെച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാലി ഇമ്മിനാണ്ടി, മുന് ജില്ലാ ജനറല് സെക്രട്ടറി മുസ്തഫ ഇറമ്പയില് എന്നിവരാണ് രാജി വെച്ചത്. പനമരം പഞ്ചായത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പിന്തുണയ്ക്കുമെന്നും നേതാക്കള് അറിയിച്ചു.

വോട്ട് കൊള്ള: രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ദിരാഭവനിൽ നടക്കും. ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ രാഹുലിന്റെ വാർത്താ സമ്മേളനം നിർണായകമാണ്. വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ വിവാദം; ജില്ലാ കമ്മിറ്റിയുടെ അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചു
കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ വിവാദം ഉടലെടുത്തു. ജില്ലാ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു വിഭാഗം പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതാണ് തർക്കത്തിന് കാരണം. സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളുള്ള ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

കലൂർ സ്റ്റേഡിയം വിവാദം: ജി.സി.ഡി.എ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കലൂർ സ്റ്റേഡിയം വിവാദത്തിൽ യൂത്ത് കോൺഗ്രസ് ജി.സി.ഡി.എ ഓഫീസിൽ പ്രതിഷേധം നടത്തി. അർജന്റീനയുടെ ജേഴ്സി ധരിച്ചെത്തിയ പ്രവർത്തകർ ഫുട്ബോൾ കളിച്ചാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അഴിമതി നടക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് കേസ്. ചിക്കമഗളൂരു നഗരത്തിലെ ആൽദൂർ ഹോബ്ലിയിലെ മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ആദിത്യയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ തർക്കം; കേരള കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചതിനെതിരെ എ ഗ്രൂപ്പ് രംഗത്തെത്തി. കേരള കോൺഗ്രസ് നേതൃത്വത്തിലെ തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെസി വേണുഗോപാലിന്റെ കേരളത്തിലെ അനാവശ്യ ഇടപെടലിൽ മുതിർന്ന നേതാക്കൾക്കെല്ലാം അതൃപ്തിയുണ്ട്.

രാഹുൽ ഗാന്ധി ഉള്ളതുകൊണ്ട് യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി
രാഹുൽ ഗാന്ധി ഉള്ളതുകൊണ്ടാണ് താൻ യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പുതിയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ അവസാനത്തെ അടി ഒരുമിച്ചടിക്കുമെന്നും അബിൻ വർക്കി പ്രഖ്യാപിച്ചു.

നിർണായക സമയത്ത് ചുമതലയേറ്റെന്ന് ഒ.ജെ. ജനീഷ്; സമരത്തിന് ഇന്ന് തീരുമാനം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ് ചുമതലയേറ്റു. കെപിസിസി അധ്യക്ഷനോട് തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. യൂത്ത് കോൺഗ്രസിൻ്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരുമെന്നും സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷ് ഇന്ന് ചുമതലയേൽക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് കെപിസിസി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പങ്കെടുക്കും. അധ്യക്ഷനില്ലാത്ത ദിവസങ്ങൾക്കു ശേഷമാണ് ഒ.ജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് 23-ന് ചുമതലയേൽക്കും; കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം
യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ് ഈ മാസം 23-ന് ചുമതലയേൽക്കും. വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും അന്നേ ദിവസം ചുമതലയേൽക്കുന്നതാണ്. യൂത്ത് കോൺഗ്രസിൽ ആദ്യമായിട്ടാണ് വർക്കിംഗ് പ്രസിഡൻ്റ് ഉണ്ടാകുന്നത്. കെ.പി.സി.സി. അധ്യക്ഷനും, കെ.എസ്.യു. അധ്യക്ഷനും, മഹിളാ കോൺഗ്രസ് അധ്യക്ഷയും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് അബിൻ വർക്കിക്ക് അവസരം ലഭിക്കാതെ പോയത്.

സ്ഥാനം തെറിച്ചതിലെ പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മൻ; വ്യാഖ്യാനം തെറ്റായി, പാർട്ടിയാണ് വലുത്
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മൻ എം.എൽ.എ. തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും വേദനയുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടന്നുവെന്നും പാർട്ടിയാണ് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം; പുതിയ ചേരിതിരിവുകൾക്ക് സാധ്യത
യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ പുതിയ ചേരിതിരിവുകൾക്ക് വഴിയൊരുക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കമാണ് ഇതിന് കാരണം. എ, ഐ ഗ്രൂപ്പുകൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.