Yogesh Gupta

യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് നൽകാൻ ഉത്തരവ്; സർക്കാരിന് തിരിച്ചടി
ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് അഞ്ച് ദിവസത്തിനകം നൽകാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗേഷ് ഗുപ്തയ്ക്കെതിരെ സർക്കാർ നടത്തിയ നീക്കങ്ങൾക്കാണ് ഇതിലൂടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വൈകുന്നതിനെതിരെ യോഗേഷ് ഗുപ്ത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു
സംസ്ഥാന പൊലീസ് തലപ്പത്ത് സർക്കാർ അഴിച്ചുപണി നടത്തി. ഫയർഫോഴ്സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. യോഗേഷ് ഗുപ്ത സർക്കാരുമായി തുറന്ന പോരിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഈ സ്ഥലംമാറ്റം ലഭിച്ചത്.

ഡിജിപി യോഗേഷ് ഗുപ്തയുടെ വിജിലൻസ് ക്ലിയറൻസിൽ സർക്കാരിന് വ്യക്തമായ മറുപടിയില്ല
ഡിജിപി യോഗേഷ് ഗുപ്തയുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാരിന് വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സാധിച്ചില്ല. അദ്ദേഹത്തിനെതിരെ എന്തെങ്കിലും അന്വേഷണമോ നടപടിയോ നിലവിലുണ്ടോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ മറുപടി നൽകണമെന്ന് ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി.

പോലീസ് ആസ്ഥാനം തകർച്ചയിലേക്ക്; സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്തയുടെ വിമർശനം
സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്തയുടെ രൂക്ഷ വിമർശനം. പോലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം തകർച്ചയിലേക്കാണെന്ന് വിമർശനം. വിജിലൻസ് ക്ലിയറൻസ് അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് വിമർശനം.