Yesudas

യേശുദാസും ജയമ്മയും പാടിയ ഭക്തിഗാനം: മുംബൈ മലയാളികളുടെ സംഗീത സ്മൃതികളിൽ ഒരു അവിസ്മരണീയ യുഗ്മഗാനം
മലയാളികളുടെ സംഗീതസ്മൃതികളിൽ നിറഞ്ഞുനിൽക്കുന്ന "ആരാധിക്കുന്നവർക്ക് ആധാരമായ് വിളങ്ങും നാരായണൻ ഹരി നാരായണൻ" എന്ന യുഗ്മഗാനം ഇന്നും മങ്ങാതെ നിൽക്കുന്നു. 1972-ൽ ഗ്രാമഫോണിൽ റെക്കോർഡ് ചെയ്ത ഈ ഗാനത്തിൽ യേശുദാസും സഹോദരി ജയമ്മയും ഒന്നിച്ചാണ് പാടിയത്. ഈ ഗാനം കേട്ട ശേഷം യേശുദാസ് ജയമ്മയെ സുശീലാമ്മയെപ്പോലെ പാടിയെന്ന് പ്രശംസിച്ചു.

യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം
സംഗീതരംഗത്തെ സംഭാവനകള് പരിഗണിച്ച് യേശുദാസിന് തമിഴ്നാട് സര്ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചു. ഒക്ടോബറില് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പുരസ്കാരം സമ്മാനിക്കും. 2021, 2022, 2023 വര്ഷങ്ങളിലെ ഭാരതിയാര്, കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് യേശുദാസ്; ചിത്രം വൈറലാകുന്നു
ഗാനഗന്ധർവ്വൻ യേശുദാസും ഭാര്യ പ്രഭയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ഡാലസിൽ ഭാര്യ പ്രഭയോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. 1961-ൽ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ "ജാതിഭേദം മതദ്വേഷം" എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ് യേശുദാസ് സിനിമയിൽ പിന്നണി ഗായകനായി തുടക്കം കുറിച്ചത്.