Yemen

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി; ആശ്വാസമായി തീരുമാനം
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്.

നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് വഴിത്തിരിവ്; തലാലിന്റെ കുടുംബത്തിന് അനുകൂല നിലപാട്
നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ നിർണ്ണായകമായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ചർച്ചയിൽ അനുകൂലമായ നിലപാട് ലഭിച്ചിട്ടുണ്ട്. യമനിലെ സുപ്രീം കോടതി ജഡ്ജിയും ചർച്ചയിൽ പങ്കെടുത്തു.

നിമിഷ പ്രിയയുടെ വധശിക്ഷ: യെമനിൽ അടിയന്തര യോഗം, കാന്തപുരം ഇടപെട്ടു
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ അടിയന്തര യോഗം പുരോഗമിക്കുന്നു. ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു.

നിമിഷ പ്രിയയുടെ മോചനത്തിന് സഹായം വാഗ്ദാനം ചെയ്ത് അബ്ദുൾ റഹീമിന്റെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കുടുംബം നിമിഷ പ്രിയയുടെ മോചനത്തിന് സഹായിക്കാമെന്ന് അറിയിച്ചു. ദയാധനം സ്വീകരിച്ച് യെമൻ പൗരന്റെ കുടുംബം മാപ്പ് നൽകുകയാണെങ്കിൽ പണം നൽകാൻ തയ്യാറാണെന്ന് റഹീമിന്റെ സഹോദരൻ പറഞ്ഞു. റഹീമിൻ്റെ മോചനത്തിനായി ലഭിച്ച തുകയിൽ നിന്ന് ഒരു പങ്ക് നൽകാമെന്ന് നിയമ സഹായ സമിതിയും അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അറ്റോണി ജനറൽ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറൽ സുപ്രിംകോടതിയിൽ അറിയിച്ചു. ദയാധനം സ്വീകരിക്കാൻ മരിച്ചയാളുടെ കുടുംബം തയ്യാറാകാത്തതിനാൽ മറ്റു ചർച്ചകളിൽ കാര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി റിപ്പോർട്ട് തേടി.

നിമിഷപ്രിയയുടെ വധശിക്ഷ: സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ഇടപെടൽ
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. കേസിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയിൽ വക്കാലത്ത് സമർപ്പിച്ചു. തിങ്കളാഴ്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

നിമിഷ പ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കെ സി വേണുഗോപാൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. വധശിക്ഷ തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി. ദിയാ ധനം സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിമിഷ പ്രിയയുടെ കേസിൽ അറ്റോർണി ജനറൽ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയത്തോട് വിവരങ്ങൾ തേടി
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കേസിൽ അറ്റോർണി ജനറൽ ഇടപെടുന്നു. വിഷയത്തിൽ സ്വീകരിച്ച നടപടികൾ തിങ്കളാഴ്ച അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു.

നിമിഷ പ്രിയയുടെ മോചനത്തിനായി രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ; കേന്ദ്രത്തിന് കത്തയച്ച് എംപിമാരും
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിമിഷ പ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടിയുള്ള ആക്ഷൻ കൗൺസിലിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ കെ രാധാകൃഷ്ണൻ, ഡോ. ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എ എ റഹീം, ഹാരിസ് ബീരാൻ എന്നിവർ കേന്ദ്രത്തിനു കത്തയച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ: കേന്ദ്ര സഹായം തേടി എംപിമാർ
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സഹായം തേടി എംപിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും കത്തയച്ചു. ഈ മാസം 16-നാണ് വധശിക്ഷ നടപ്പാക്കാൻ സാധ്യതയുള്ളത്.

നിമിഷപ്രിയയുടെ മോചനം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി. തോമസ് കത്തയച്ചു. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നയതന്ത്ര ഇടപെടൽ ശക്തമാക്കുന്നതിനൊപ്പം, കേസിൽ മധ്യസ്ഥരെ കണ്ടെത്തി ചർച്ചകൾക്ക് ഒരുക്കുകയും, ദയാധനം നൽകുന്നതിന് ആവശ്യമായ ഔദ്യോഗിക സഹായം നൽകണമെന്നും കെ.വി. തോമസ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇസ്രായേലിനെ ലക്ഷ്യമാക്കി യെമൻ മിസൈൽ ആക്രമണം; ജാഗ്രതാ നിർദ്ദേശം
യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം. ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മിസൈലുകൾ തടുത്തെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.