WPL

ഡബ്ല്യു പി എൽ ഫൈനൽ: മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം കിരീടം നേടി
മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ എട്ട് റൺസിന് തോൽപ്പിച്ച് ഡബ്ല്യു പി എൽ കിരീടം നിലനിർത്തി. ഹർമൻപ്രീത് കൗറിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്. ഡൽഹി തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ പരാജയപ്പെട്ടു.

ഡബ്ല്യു പി എൽ ഫൈനൽ: ഡൽഹിക്ക് മുന്നിൽ 150 റൺസ് വിജയലക്ഷ്യം
ഡബ്ല്യു പി എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 149 റൺസ് നേടി. ഹർമൻപ്രീത് കൗർ 44 ബോളിൽ നിന്ന് 66 റൺസ് നേടി. ഡൽഹിക്ക് വിജയിക്കാൻ 150 റൺസ് വേണം.

ഡബ്ല്യു പി എൽ ഫൈനൽ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ
മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാനിങ് മുംബൈ ഇന്ത്യൻസിനെയാണ് ബാറ്റിങ്ങിനയച്ചത്. ഇരു ടീമുകളിലും മലയാളി താരങ്ങളുണ്ട്.

മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് കലാശപ്പോരിൽ
ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടം. മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ട് സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് കലാശപ്പോരാട്ടം. രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്.

മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ
ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിലേക്ക്. ഹെയ്ലി മാത്യൂസും നാറ്റ് സ്കിവർ ബ്രണ്ടും അർധ സെഞ്ചുറി നേടി. ഡൽഹി ക്യാപിറ്റിൽസിനെതിരെ ശനിയാഴ്ചയാണ് ഫൈനൽ.

മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ
ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ. 47 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസുമായാണ് ഫൈനൽ പോരാട്ടം.

വനിതാ പ്രീമിയർ ലീഗ് മൂന്നാം സീസൺ ആരംഭിച്ചു
വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ആരംഭിച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് ആദ്യ മത്സരം. മാർച്ച് 15ന് ഫൈനൽ മത്സരം നടക്കും.