World News

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ; യുഎൻ ഉപരോധം കടുക്കുന്നു
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ഇറാനെതിരെയുള്ള യു എൻ ഉപരോധങ്ങൾ പുനസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. നാളെ മുതൽ ഇറാനെതിരെയുള്ള ഉപരോധം നിലവിൽ വരും.

യുകെയിൽ സിഖ് യുവതിയെ ബലാത്സംഗം ചെയ്തു; “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്ന് ആക്രോശം
യുകെയിൽ 20 വയസ്സുള്ള സിഖ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായി. ഓൾഡ്ബറി സിറ്റിയിലെ ടേം റോഡിന് സമീപം വെച്ച് "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ" എന്ന് ആക്രോശിച്ച് രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കെനിയയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 2 മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ മലയാളി സംഘമാണ് അപകടത്തിൽപ്പെട്ടത്.

അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു.