World Cup qualifiers

മെസ്സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കില്ല
അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് മെസ്സിക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. ബ്രസീലിനെതിരായ നിർണായക മത്സരങ്ങളിലും മെസ്സിയുടെ അഭാവം അർജന്റീനയ്ക്ക് തിരിച്ചടിയാകും. ലയണൽ സ്കലോണി പ്രഖ്യാപിച്ച അന്തിമ ടീമിൽ മെസ്സിയുടെ പേരില്ല.

ലോക കപ്പ് യോഗ്യത: അർജന്റീനയ്ക്ക് അപ്രതീക്ഷിത തോൽവി; ബ്രസീൽ സമനിലയിൽ കുരുങ്ങി
ലോക കപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന പാരഗ്വേയോട് 2-1ന് പരാജയപ്പെട്ടു. 77% ബോൾ പൊസിഷൻ ഉണ്ടായിട്ടും അർജന്റീനയ്ക്ക് വിജയം നേടാനായില്ല. മറ്റൊരു മത്സരത്തിൽ ബ്രസീൽ വെനസ്വേലയോട് 1-1ന് സമനില വഴങ്ങി.

ലോകകപ്പ് യോഗ്യതാ മത്സരത്തിന് അബ്ദുൽ കരീം ഹസൻ ഖത്തർ ടീമിൽ തിരിച്ചെത്തുന്നു
2022 ലോകകപ്പിനു ശേഷം ആദ്യമായി അബ്ദുൽ കരീം ഹസൻ ഖത്തർ ദേശീയ ടീമിൽ തിരിച്ചെത്തുന്നു. കിർഗിസ്താനെയും ഇറാനെയും നേരിടാനുള്ള 27 അംഗ ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്. ലോകകപ്പിലെ തോൽവിക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന് നടപടി നേരിട്ട താരം വിവിധ ക്ലബ്ബുകളിൽ കളിച്ച് തിരിച്ചെത്തുകയായിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരം: ഉത്തര കൊറിയക്കെതിരെ യുവതാരങ്ങളുമായി ഖത്തർ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യു.എ.ഇയോട് തോറ്റ ഖത്തർ, ഉത്തര കൊറിയക്കെതിരായ രണ്ടാം മത്സരത്തിന് ഒരുങ്ങുന്നു. കോച്ച് മാർക്വേസ് ലോപസ് രണ്ട് യുവതാരങ്ങളെ കൂടി ടീമിൽ ഉൾപ്പെടുത്തി. അൽ റയ്യാനിന്റെ അഹ്മദ് അൽ റാവിയും അൽ ദുഹൈലിന്റെ എഡ്മിൽസൺ ജൂനിയറുമാണ് പുതിയ താരങ്ങൾ.