കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ലോകബാങ്ക് സംഘം കൂട്ടുപാത സന്ദർശിച്ചു. ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് എട്ടുമാസത്തിനുള്ളിൽ സംസ്കരിക്കാനുള്ള പദ്ധതി 2025 മെയ് മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബയോമൈനിങ് പ്രക്രിയയിലൂടെ മാലിന്യം ജൈവ-അജൈവമായി വേർതിരിച്ച് പുനരുപയോഗിക്കും.