ലോകബാങ്കിലെ ഇന്ത്യൻ വംശജയായ സാമ്പത്തിക വിദഗ്ധ സോമ്യ ബജാജിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഒറ്റപ്പെട്ട് മരിച്ച ഒരു സഹപ്രവർത്തകയുടെ ദുരന്തത്തെക്കുറിച്ചുള്ളതാണ് പോസ്റ്റ്. ആധുനിക ജോലിസ്ഥലങ്ങളിലെ ഒറ്റപ്പെടലിന്റെ ഗുരുതരതയാണ് പോസ്റ്റ് എടുത്തുകാണിക്കുന്നത്.