Women's T20

കാര്യവട്ടം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്; ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 മത്സരങ്ങൾക്ക് വേദിയാകും
കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത. വനിതാ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയാകും. ഡിസംബർ 26, 28, 30 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ്.

സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തകർത്ത് കേരളം
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം നാല് വിക്കറ്റിന് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ദേശീയ അണ്ടർ 23 വനിതാ ട്വന്റി 20: കേരളം നോക്കൗട്ടിലേക്ക്
ഗുജറാത്തിനെ 32 റൺസിന് തോൽപ്പിച്ച് കേരളം ദേശീയ അണ്ടർ 23 വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. 124 റൺസ് നേടിയ കേരളം, ഗുജറാത്തിനെ 92 റൺസിൽ ഒതുക്കി. ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങൾ.