Women's Football

സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് വനിതാ സെമിയിൽ
യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പിൽ സ്വീഡനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഇംഗ്ലണ്ട് സമനില പിടിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന നിലയിലായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

രാമൻ വിജയൻ ഗോകുലം വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ രാമൻ വിജയൻ ഇനി ഗോകുലം കേരള എഫ് സി വനിതാ ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും. 25 വർഷത്തെ കരിയറിൽ രാജ്യത്തിനു വേണ്ടി 30 തവണ ബൂട്ടണിഞ്ഞ രാമൻ വിജയൻ, പലപ്പോഴും നിർണായക ഘട്ടങ്ങളിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവപരിചയവും കഴിവും ടീമിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

യുവേഫ വനിതാ യൂറോ ചാമ്പ്യൻഷിപ്പിന് സ്വിറ്റ്സർലൻഡിൽ തുടക്കം
യുവേഫ വനിതാ യൂറോ ചാമ്പ്യൻഷിപ്പ് ജൂലൈ 2-ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താൻ ശ്രമിക്കുമ്പോൾ, ജർമ്മനി ഒമ്പതാം കിരീടത്തിനായി മത്സരിക്കും. ഫൈനൽ ജൂലൈ 27-ന് ബാസലിലെ സെന്റ് ജേക്കബ്-പാർക്കിൽ നടക്കും.

വിഴിഞ്ഞത്ത് വനിതാ ഫുട്ബോൾ ടൂർണമെന്റ്: സാസ്ക് വള്ളവിള ചാമ്പ്യന്മാർ
വിഴിഞ്ഞത്ത് അദാനി ഫൗണ്ടേഷൻ സംഘടിപ്പിച്ച വനിതാ ഫുട്ബോൾ ടൂർണമെന്റിൽ സാസ്ക് വള്ളവിള വിജയികളായി. പൂവാര് എസ്ബിഎഫ്എ റണ്ണേഴ്സ് അപ്പ് ആയി. വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.